കഥയുടെ ദുരന്തപര്യവസാനം കൂടി പറഞ്ഞേക്കാം.
ഒരിക്കൽ ശ്യാമുമായി ശാലിനി നിസാരകാര്യത്തിന് പിണങ്ങി. പക്ഷേ അവനത് അത്ര കാര്യമാക്കിയില്ല. എന്നാൽ കോളേജിൽ പഠിക്കുന്ന ഒരു സുമുഖനായ ചെറുപ്പക്കാരനുമായി അവൾക്ക് അടുപ്പം ആരംഭിച്ചു. അങ്ങിനെ അവരുടെ ബന്ധം തകർന്നു. ശ്യാം എല്ലാ അർത്ഥത്തിലും തകർന്നു പോയി. അവന്റെ പഠനം പാതിവഴിയിൽ മുടങ്ങി. അവളുടെ നഷ്ടം അവനെ അത്രമാത്രം ഉലച്ചിരുന്നു. ജീവിതത്തിന്റെ എല്ലാ നിറങ്ങളും അവന് നഷ്ടപ്പെട്ടു. മദ്യപാനം തുടങ്ങി. അവൻ ആ നാടുതന്നെ വിട്ടു പോയി.
3 വർഷത്തിന് ശേഷമാണ് അവൻ തിരിച്ചു വരുന്നത്. അപ്പോഴേയും ശാലിനിയുടെ ബന്ധമെല്ലാം പൊട്ടിപ്പാളീസായിരുന്നു. ശ്യാമും ശാലിനിയും വീണ്ടും അടുത്തു. പ്രണയവും, ശാരീരീകബന്ധവും വീണ്ടും ആരംഭിച്ചു. അവസാനം അവരുടെ ആദ്യപ്രണയ ദിനങ്ങൾ മുതൽ കണക്കാക്കിയാൽ 14 വർഷങ്ങൾക്ക് ശേഷം ശ്യാമും ശാലിനിയും വിവാഹിതരായി. 4 മാസം കഴിഞ്ഞ് അത് ഡൈവോഴ്സും ആയി.
ഇന്നവർ ഇരുവരും വെവ്വേറെ വിവാഹം കഴിഞ്ഞ് ജീവിക്കുന്നു. രണ്ടുപേർക്കും എന്നും വേദനകൾ മാത്രം.
( കഥാകൃത്ത് തന്നെയാണ് ശ്യാം എന്ന് വായനക്കാർക്ക് മനസിലായി കാണും എന്ന് കരുതുന്നു.)