ഇവൾക്ക് ആയിക്കാണുമോ? ശ്യാം മനസിൽ ചിന്തിച്ചു. അതിന്റെ ലക്ഷണമൊന്നും കണ്ടില്ല.
അവൻ അവളോട് ചേർന്ന് കിടന്നു..
”നിനക്ക് ആയോ?”, അവൻ മന്ത്രിച്ചു.
അവൾ ചെറുതായി ചിരിച്ചു. അതിന് “ആണ്” എന്നും “ഇല്ലാ” എന്നും വ്യാഖ്യാനിക്കാമായിരുന്നു.
അവൻ കൈകൾ തലക്കടിയിലാക്കി മലർന്നു കിടന്നു, അടുത്തുള്ള കട്ടിലിൽ നിന്നും പുതപ്പെടുത്ത് ദേഹത്തുള്ള എണ്ണ തുടച്ചു. അവൾ അപ്പോഴും ആ പാലിൽ കുളിച്ച് കമിഴ്ന്ന് കിടക്കുകയാണ്.
അവൻ അവളെ മലർത്തിക്കിടത്താൻ നോക്കി, അവൾ എഴുന്നേറ്റിരുന്നു. തലമുടി കെട്ടി..
കണ്ണുകളിൽ ഒരു വിഷാദഭാവം..പുതപ്പെടുത്ത് അവളും ശരീരം മുഴുവൻ തുടച്ചു.
ശാലിനി ഒന്നും മിണ്ടാതെ കൈകൾകൊണ്ട് അവളുടെ ‘ഡ്രെസ് എടുത്ത് കൊടുക്ക്’ എന്ന് ആംഗ്യം കാണിച്ചു. (ദേഹത്തേക്ക് ഒരു വിരൽ ചൂണ്ടി ഒന്ന് കറക്കി കാണിക്കുകയാണ് ചെയ്തത്)
അത് അടുത്ത മുറിയിലാണ്.
അവൻ മുണ്ട് വാരിച്ചുറ്റി അതെടുത്ത് കൊണ്ടുവന്നു.
അപ്പോഴും അവൾ താടി കാൽ മുട്ടുകളിൽ ഊന്നി അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
“എന്നെ കെട്ടുമോ?”, അവൾ എടുത്തടിച്ച് ചോദിച്ചു.
“അതെന്ത് ചോദ്യമാണ്?”, അവൻ സങ്കടപ്പെട്ടുകൊണ്ട് തിരിച്ച് ചോദിച്ചു.
അല്ലെങ്കിൽ തന്നെ ഇതുപോലൊരു അഭൗമസൗന്ദര്യത്തിനെ ആര് കെട്ടാതിരിക്കും? അവൻ മനസിൽ ഓർത്തു.