കണക്കിന് 10 ഉം 11 ഉം ആണ് ശാലിനിയുടെ സെക്കൻഡ് സെമിസ്റ്ററിലെ മാർക്ക്.
ഈ മണ്ടിയെ എങ്ങനെ പഠിപ്പിക്കും?!!
ഏതായാലും ആദ്യ ദിവസം പഠനത്തിന് ഇരുന്നു. കാര്യമായി പിടി തരുന്നില്ല, എന്തൊക്കെയോ ഉത്തരങ്ങൾ പറയുന്നുണ്ട്, ചിലത് ശരിയാകും ചിലത് പൊട്ട തെറ്റ്.
അന്ന് ആ പുസ്തകങ്ങളുമായി ശ്യാം അവന്റെ വീട്ടിലേയ്ക്ക് ഒരു മെഴുകു തിരിയും ചിരട്ടയും പിടിച്ച് പോയി. (അതൊരു നോൾസ്റ്റാൾജിക്ക് പോക്കാണ്, ഇന്നും കൺമുന്നിലുണ്ട് ) അന്ന് പഴയ കണക്കുകൾ, സിലബസുകൾ എല്ലാം ഏകദേശം നോക്കി. പിറ്റേന്ന് ആൾജിബ്രയുടെ ഏറ്റവും കൂടിയ ഭാഗങ്ങൾ ക്ലാസിൽ പഠിപ്പിച്ചത് റിവിഷൻ ചെയ്യാൻ നോക്കിയപ്പോൾ, നമ്മുക്ക് ഇംഗ്ലീഷ് പഠിക്കാം എന്ന്.
പറ്റില്ല എന്ന് ശ്യാം.
അവസാനം ഗത്യന്തരമില്ലാതെ ശാലിനിക്ക് കണക്കിന്റെ യഥാർത്ഥ അവസ്ഥയിലേയ്ക്ക് ഇറങ്ങേണ്ടി വന്നു.
അപ്പുറത്ത് ഒരു മേശയിൽ മാലിനിയും ഇരിപ്പുണ്ട് പഠിച്ചുകൊണ്ട്. ചോദിച്ചു പിടിച്ച് വന്നപ്പോൾ ഡിഫ്രൻഷ്യേഷന്റെ ബാലപാഠം അറിയില്ല, ലിമിറ്റ്‌സ് ശരിയായി പഠിക്കാത്തതാണ് കാരണം.
പിന്നെ കുറെ ദിവസങ്ങൾ ആദ്യം മുതൽ ഒരു കൊച്ചു കുട്ടിയെ പഠിപ്പിക്കുന്നതു പോലെ പഠിപ്പിച്ചു. ശ്യാമിന്റെ പ്രേമമൊന്നും ഇല്ലാത്ത ദിവസങ്ങളായിരുന്നു അത്.
ഇനി കഥയുടെ മൂന്നാം ഭാഗം.
പഠിപ്പിച്ചുകൊണ്ട് ഇരിക്കുമ്പോൾ എപ്പോഴും തമാശും കളിയുമാണ് ശാലിനിക്ക്. ശ്യാം എത്ര പറഞ്ഞാലും രക്ഷയില്ല. ഒരു ദിവസം ഈർക്കിൽ എടുത്ത് ശ്യാമിന്റെ ഇടത് ഉരത്തിനിട്ട് കുത്തി മുറിവേൽപ്പിച്ചു ശാലിനി. ശരിക്കും അത് ശ്യാമിന് വേദനിച്ചു, അത് മാത്രവുമല്ല താൻ എടുക്കുന്ന എഫർട്ട് ശാലിനി കാണിക്കാത്തതിന്റെ അരിശവും അവനുണ്ടായിരുന്നു.
പിറ്റേന്ന് അവൻ ട്യൂഷന് വന്നില്ല.