കുട്ടേട്ടത്തിയുടെ കുട്ടൻ
നിനക്കൊന്ന് കിടക്കണോ?
ഊണ് കഴിഞ്ഞാൽ അങ്ങനെ ഒരു ശീലമുണ്ടോ?
ശീലമൊന്നുമില്ല.. പിന്നെ.. ചേച്ചിയുടെ കൂടെ ആണെങ്കിൽ ഒരു ഉച്ച മയക്കമൊക്കെ ആവാം..
ഓഹോ.. എന്തായാലും ഇവിടെ ആകെ ഉപയോഗിക്കുന്ന ഒരു മുറിയും അവിടെ ഒരു ബെഡ്ഡുമേ ഉള്ളൂ.. അതിൽ ഞാനും ഉണ്ടാകാതിരിക്കില്ലല്ലോ..
പിന്നെ.. ഒരു കാര്യം.. ഉച്ചയൂണ് കഴിഞ്ഞാൽ ഒരു മയക്കം എനിക്ക് ശീലമാ.. അടങ്ങി ഒതുങ്ങി കിടക്കാമെങ്കിൽ കൂടെ കിടക്കാം.
അതെന്താ അങ്ങനെ..? ഇത്രേം നേരം നമ്മൾ ഒന്നിച്ചായിരുന്നില്ലേ.. ഇന്നെന്നെ പോകാൻ അനുവദിക്കില്ലെന്നുമൊക്കെ പറഞ്ഞിട്ട്?
അതിനെന്താ.. എടാ കുട്ടാ.. നിന്നെ കുട്ടാന്നല്ല.. പൊട്ടാന്നാ വിളിക്കേണ്ടത്.. എടാ.. ഒരുമിച്ച് കിടക്കുമ്പോഴൊക്കെ തപ്പീം തടവീം തന്നെ വേണോ?.. നീ സ്വപ്നം കണ്ടതൊക്കെ എന്നെ മനസ്സിലാക്കി കഴിഞ്ഞോ? ഇല്ലല്ലോ.. അതൊക്കെ പറഞ്ഞ് തരാൻ ഈ രാത്രി മുഴുവനും ഉണ്ടല്ലോ.. ഇപ്പോ കുറച്ച്നേരം എനിക്കൊന്ന് ഉറങ്ങണം.. അല്ലെങ്കിൽ ഈ ദിവസം പോക്കാവും..
എന്ന് പറഞ്ഞിട്ട് കുട്ടേടത്തി കട്ടിലിലേക്ക് കിടന്നു.. കുട്ടന് കിടക്കാനുള്ള സ്ഥലം വിട്ടാണ് അവൾ കിടന്നത്.. എന്നിട്ടവൾ കുട്ടനെ നോക്കി..
അവൻ എന്താ ചെയ്യേണ്ടതെന്നറിയാതെ നിൽക്കുകയാണ്..
നീ കിടക്കുന്നില്ലേ?
അവൻ കുട്ടിമാളുവിനെ നോക്കി..