കുട്ടേട്ടത്തിയുടെ കുട്ടൻ
എന്നാ.. നീ ഈ ചോറ് എടുത്തോ.
ഞാൻ കറികളെടുക്കാം.. എന്ന് പറഞ്ഞ് കുട്ടേടത്തി മീൻകറി ചട്ടിയോടെ എടുത്ത് നടന്നപ്പോൾ ചോറുംകലവുമായി ഞാനും പിന്നാലെ ചെന്നു..
ഡൈനിംങ്ങ് ടേബിളിലേക്ക് വെക്കുന്നതിനിടയിൽ അവൾ പറഞ്ഞു..
അതിഥിയാണെങ്കിലല്ലേ ഇതൊക്കെ വേറെ പാത്രങ്ങളിൽ പകർത്തി എടുക്കേണ്ടതുള്ളൂ.. ഇതിപ്പോ നീ വീട്ടുകാരനാണല്ലോ..
അല്ല.. അതിന്റെ ആരായാലും ചട്ടിയും കലവുമൊക്കെ ഇപ്പോ ഡൈനിംങ്ങ് ടേബിളിൽ നിരത്തുന്നത് ഏറ്റവും latest style ആണ്.. മൺചട്ടിയിൽ ഊണും ബിരിയാണിയുമൊക്കെ വിളമ്പുന്ന New Jen restaurant കളാണ് സിറ്റിയിലധികവും..അതറിയില്ലേ ?
എന്റെ ലോകം.. ഈ ചുറ്റുവട്ടവും അമ്പലവുമൊക്കെയല്ലേ കുട്ടാ.. അതിനപ്പുറം ലോകം വളരുന്നതൊന്നും ഞാനെങ്ങനെ അറിയാനാ.. ഇപ്പോ ഞാൻ അറിഞ്ഞതും അനുഭവിച്ചതുപോലും എനിക്ക് പുതിയ അനുഭവങ്ങളും അറിവുകളുമല്ലേ..
ചേച്ചീ.. ചേച്ചി ആദ്യം ഫോണൊന്ന് മാറ്റ്.. ഒരു ആൻഡ്രോയ്ഡ് ഫോൺ ആക്ക് .. ഒരു മാസം കൊണ്ട് ചേച്ചി New Jen ആവും..
അതൊന്നും വേണ്ട.. നീ പഠിപ്പിച്ച് തരുന്ന കാര്യങ്ങൾ തന്നെ ധാരാളം.. അത്രയും വിവരമൊക്കെ മതി.. ഓരോ കാര്യങ്ങളും അതറിയേണ്ട കാലം കടന്നറിയുന്നത് വളരെ ശ്രദ്ധിച്ചുവേണം.. മുറിയറിവ് ഗുണത്തേക്കാൾ ദോഷമാകും..
ദേ.. നമുക്ക് ഈ ചർച്ച ഇവിടെ നിർത്താം.. തീൻമേശയിൽ അധികം സംസാരം പാടില്ലെന്നല്ലേ പറയാറ്.. നമുക്ക് ഭക്ഷണം കഴിക്കാമെന്ന് കുട്ടേടത്തി തന്നെ പറഞ്ഞതോടെ ഞങ്ങൾ ഊണിലേക്ക് ഒതുങ്ങി.