ഒരു ഗേ ലവ് സ്റ്റോറി
എന്റെ ചേട്ടന് മഞ്ഞത്തവള എന്ന ഒരു പേരുണ്ടെന്ന് അറിയുന്നത് തന്നെ അപ്പോളാണ്.
അയാളുടെ മുറി ഒരു പോലീസ് റെയ്ഡ് എന്നപോലെ ഞാൻ മുക്കും മൂലയും അരിച്ചു പെറുക്കി.
അതിനിടയിൽ ഞങ്ങൾ കുറെ വിശേഷങ്ങളും പങ്കുവെച്ചു.
ചേട്ടന്റെ കോളേജിലെ കാര്യങ്ങൾ, കൂട്ടുകാർ ,കറക്കം അങ്ങനൊക്കെ..
ഞാനും അത് പോലെ എന്റെ കാര്യങ്ങളും വാതോരാതെ പറഞ്ഞു.
പൂട്ടിക്കിടക്കുന്ന ഒരു പെട്ടി കണ്ടപ്പോൾ ആകാംഷയോടെ ഞാൻ അത് തുറക്കാൻ നോക്കി.
“ഡാ..അത് തുറക്കാൻ നോക്കണ്ട.അതിന്റെ താക്കോൽ എന്റെ കയ്യിലാ..അത് ഞാൻ മാത്രമേ തുറക്കാറുള്ളൂ..എന്റെ ഡയറിയും പിന്നെ കുറച്ചു രഹസ്യങ്ങളും സൂക്ഷിക്കുന്ന പെട്ടിയാണത്”
ആകാംക്ഷ വർദ്ധിച്ചെങ്കിലും വേണ്ട എന്ന് കരുതി ഞാൻ അത് വിട്ടു.
ഓരോന്നും പറഞ്ഞു ഞാൻ കട്ടിലിൽ വന്നിരുന്നപ്പോൾ അയാളും എന്റെ അരുകിൽ വന്നിരുന്നു.
ആദ്യരാത്രിയിൽ ഭർത്താവിനരുകിൽ ഇരിക്കുന്ന ഭാര്യയുടെ നാണമാണ് എനിക്കപ്പോൾ തോന്നിയത്.
അവിടന്നുമിവടന്നും കേട്ട് അറിഞ്ഞ അയാളുടെ പ്രണയ കഥകളെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ, പൊട്ടിച്ചിരിച്ചുകൊണ്ട്
“അതൊക്കെ ചുമ്മാ പറയുന്നതാ.. അങ്ങനെ പ്രേമമൊന്നും ഉണ്ടായിട്ടില്ല..
എന്ന് പറഞ്ഞു.
ആ വാക്കുകൾ എന്റെ മനസ്സിനെ തണുപ്പിക്കാൻ ഏറെ സഹായിച്ചു.
പത്താം ക്ലാസ്സ് ആയതുകൊണ്ട് പരീക്ഷ സമയത്തു എന്തെങ്കിലും സംശയമൊക്കെ ഉണ്ടെങ്കിൽ ചേട്ടന്റെ അടുത്ത് വന്നാൽ മതി. ഇവിടെ ഇരുന്നു പഠിക്കാം എന്ന് പറഞ്ഞു…സന്തോഷത്തോടെ ഞാൻ വരാം എന്ന് മറുപടി നൽകി.