ഒരു ഗേ ലവ് സ്റ്റോറി
ആദ്യമായിട്ടാണ് അയാളെ ഞാൻ അർദ്ധ നനഗ്നനായി കാണുന്നത്.
വിരിഞ്ഞു നിൽക്കുന്ന നെഞ്ചിൽ ഒതുക്കി വെച്ചപോലെ രോമങ്ങൾ ഉണ്ടായിരുന്നു.
തണുപ്പുള്ള രാത്രികളിൽ ആ നെഞ്ചോടു ചേർന്നു കിടന്നാൽ കിട്ടുന്ന ചൂടിന്റെ സുഖം ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു.
ഒരു അഞ്ചു മിനിറ്റ്, ഇപ്പൊ കയറാം എന്നും പറഞ്ഞയാൾ മുങ്ങാംകുഴി ഇട്ടു.
അയാൾ കുളി കഴിഞ്ഞു കരയിൽ കേറിയപ്പോൾ എന്റെ കണ്ണുകൾ തള്ളിപ്പോയി.
ഈറൻ അണിഞ്ഞ അയാളെ കാണുമ്പോൾ രതിസുഖം അറിയാൻ വേണ്ടി ഒരു വേശ്യ തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റും വിധം എന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്.
അയാളെത്തന്നെ നോക്കി ഞാൻ വീടിനകത്തേക്ക് കയറി.
അമ്മ കൊണ്ടുവന്ന ചായ കുടിച്ചിരിക്കുന്ന സമയം കൊണ്ട് അയാൾ ഡ്രസ്സ് മാറി വന്നു.
വസ്ത്രം അണിഞ്ഞാലും അത് ഇല്ലെങ്കിലും ഒരുപോലെ ആഴകേക്കുന്ന ശരീരം ചിലർക്ക് മാത്രമേ ഉണ്ടാകൂ…അങ്ങനെ ഒരാളാണ് മനുവേട്ടൻ..
മനുവേട്ടന്റെ അനുവാദത്തോടെ ഞാൻ അയാളുടെ മുറിയിൽ കയറി.
അടക്കവും ചിട്ടയുമുള്ള ഒരു പുരുഷന്റെ മുറി.
എന്റെ വീട്ടിൽ ഇങ്ങനെ ചിട്ടയുള്ള ഒരു മുറി കാണാൻ കിട്ടില്ല.
“ചേട്ടൻ ഒരു പടിപ്പിസ്റ്റ് ആണല്ലേ?”
കളിയാക്കികൊണ്ടു ഞാൻ ചോദിച്ചു.
“ഹ്ഹഹ്ഹ….നിന്നോട് ഇങ്ങനൊക്കെ ആരാ പറഞ്ഞെ?
നിന്റെ ചേട്ടൻ ആണോ ?ആ മഞ്ഞ ത്തവള? എങ്കിൽ അവന് വട്ടാണ്. ഞാൻ ഇങ്ങനെ തട്ടിയും മുട്ടിയും പാസ്സായിപ്പോയ ഒരു പാവം പയ്യനാണ്”.