ഒരു ഗേ ലവ് സ്റ്റോറി
അതിലെ കണ്ണാടിയിൽ ഞാൻ എന്റെ മുടി നേരെയാക്കി അമ്പലത്തിന്റെ ഉള്ളിലേക്ക് കയറി.
വഴിപാട് കഴിക്കാൻ ചീട്ട് എടുത്തു, നടയ്ക്കൽ വെച്ചു. അമ്പലത്തിന് വലം വെച്ചപ്പോൾ അവിടെ നാഗങ്ങളുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ ഒരു കിടിലൻ ചേട്ടൻ. എന്താ ഒരു ഭംഗി!!.
എന്റെ മനസ്സിൽ പൗരുഷത്തിന് കൊടുത്തിട്ടുള്ള വ്യാഖ്യാനത്തിനുള്ള സ്വരൂപം.
താടിയും മീശയും പിന്നെ ആ ഒത്ത ശരീരവും ഏതൊരു പെണ്ണും ആഗ്രഹിച്ചുപോകുന്ന പോലൊരു ചെക്കൻ.
കാഴ്ച്ചക്കുറവാണോ അതോ സ്റ്റൈൽ ആയിട്ടാണോ എന്നറിയില്ല..മുഖത്ത് കണ്ണട വച്ചിട്ടുണ്ട്. ‘സാധാരണ കണ്ണട വെച്ചവരെ കണ്ടാൽ എനിക്ക് ബുജി ലുക്കാണ് തോന്നാറുള്ളത്. പക്ഷെ അയാളെ എനിക്ക് അങ്ങനെ തോന്നിയില്ല.
നാഗങ്ങളുടെ പ്രതിഷ്ഠയ്ക്കരുകിൽ ചെമ്പകത്തിന്റെ മരം ഉണ്ടായിരുന്നു. അതിന്റെ ഗന്ധവും കാറ്റിൽ കൊഴിഞ്ഞു വീഴുന്ന പൂക്കളും ഒരു സിനിമയിലെ പ്രേമരംഗത്തിന് ഒത്ത ഒരു സന്ദർഭമായിരുന്നു.
ഗന്ധം വഹിച്ചു വീശുന്ന കാറ്റ് അയാളുടെ മുടിയിഴകൾ തഴുകി പായുന്നുണ്ടായിരുന്നു.
കുറച്ചുനേരം ഞാൻ അയാളെ ആന്നെ നോക്കി നിന്നു..
അയാളുടെ പ്രാർത്ഥന ഇന്നൊന്നും തീരുന്ന ലക്ഷണമില്ലെന്ന് തോന്നിയപ്പോൾ ഞാൻ വഴിപാട് വാങ്ങി പുറത്തേക്ക് നടന്നു.
പുറകിൽ നിന്നും ആരോ ‘ഡാ’ എന്ന് വിളിക്കുന്നത് പോലെ തോന്നി..