പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
‘ അതെനിക്കറിയാടാ, അതോണ്ടല്ലേ കേട്ടയുടൻ നിന്നോട് പറഞ്ഞത്…’
‘ ഒന്നും ഉണ്ടാവില്ല. ഇനി സജി നമുക്കിട്ടു ഒന്ന് എറിഞ്ഞതാണെങ്കിൽ ഇന്നത്തോടെ അവന്റെ കാര്യത്തിൽ തീരുമാനമാക്കാം…പോരെ..!!
‘മതി….എനിക്കത്രേയും മതി…നീയൊരു ഉറപ്പു പറഞ്ഞാൽ പിന്നെ എനിക്കെന്തു പേടി..’
‘എന്നാ ശെരിയെടാ….വൈകിട്ട് കാണാം…’
നിലയ്ക്കാത്ത കാളിങ് ബെൽ കേട്ടാണ് നിത്യ ഉണർന്നത്.
ഉറക്കച്ചുവയോടെ കണ്ണുതിരുമ്മിക്കൊണ്ട് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു . ഒരൽപം വിമ്മിഷ്ട്ടത്തോടെ അവൾ വാതിലിനടുത്തേക്കു നടന്നു .
വാതിൽ തുറന്ന അവൾ കണ്ടത് കയ്യിൽ പാർസലുമായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് .
‘ആരാ ..’ …ആശ്ചര്യ ഭാവത്തോടെ അവൾ ചോദിച്ചു
‘ഒരു ഊണിന്റെ ഓഡർ ഉണ്ടായിരുന്നു ..mr . രവി….!!..’
‘ ഓ, ഇങ്ങു തന്നേക്കു ….എത്ര രൂപയാ…!
‘ദേ..മാഡം ബിൽ…’
‘ ഓ..താങ്ക്സ് ….ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ . ഞാൻ ക്യാഷ് എടുക്കട്ടേ..’
‘ഓക്കേ..മാഡം…’
കാശെടുക്കാനായി അവൾ ചെന്ന് ഹാളിലെ ഡ്രോയർ തുറന്നു നോക്കി . പക്ഷെ അവിടെ കാശൊന്നും ഇല്ലായിരുന്നു. സാധാരണ അത്യാവശ്യ കാര്യങ്ങൾക്കുള്ള കാശ് ഇവിടെ വയ്ക്കുകയാണ് പതിവ്. പക്ഷെ കാശു കാണാത്തതിനാൽ അവൾ തെല്ലൊന്നു ആശങ്കപ്പെട്ടു . പെട്ടന്ന് തന്നെ അവൾ ഫോൺ എടുത്തു അമ്മേം , അച്ഛനേം വിളിച്ചു .