പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
‘ഹലോ….എടാ.. നീ വരുന്നില്ലേ..’
‘ ഇല്ലടാ…ഞാൻ വരുന്നില്ല..എനിക്കെന്തോ ..ഒരു മൂഡില്ല..’
‘ നീ അങ്ങനെ പറയല്ലേ… ഈ അവസാന നിമിഷം കൊണ്ട്…നമ്മൾ എന്ത് ചെയ്യാനാ….’
‘ ഞാൻ വരുന്നില്ല … എന്നെ വിട്ടേക്ക്…’
അവൾ കടുത്ത ഭാഷയിൽ പറഞ്ഞു
‘ ഓഹോ….അങ്ങനെയാ.. ..ശെരി നീ വരണ്ട…ഇനി മേലിൽ നമ്മൾ തമ്മിൽ സംസാരിക്കേണ്ട….കേട്ടോ….’
ഗായത്രി അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു
തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗായത്രിയോട് അങ്ങനെ പറയേണ്ടി വന്നതിൽ അവളുടെ മനസ്സ് തകർന്നു പോയിരുന്നു.
എന്നും തന്റെ ഏകാന്തതയിൽ ഒരൽപം ആശ്വാസം തരുന്നത് അവളുടെ ഫ്രണ്ട്ഷിപ്പ് ആയിരുന്നു. ആ സൗഹൃദമാണ് തനിക്കു നഷ്ട്ടമായതെന്നോർത്തപ്പോൾ അവളുടെ മനസ്സ് ഏങ്ങലടിച്ചു.
അവൾ നേരെ തന്റെ മുറിയിലേക്ക് പോയി.
അവളുടെ വിഷമങ്ങളിൽ ഇപ്പോഴും പങ്കുചേരുന്ന തലയിണയെ കെട്ടിപ്പിടിച്ചു അവൾ കരഞ്ഞു. മനസ്സിലെ വിഷമം അത് ഹൃദയത്തിൽ വിങ്ങലായി.
ആ വിങ്ങൽ മിഴിനനയിച്ചുകൊണ്ട് അവിടമാകെ നനഞ്ഞു. പലപ്പോഴും അവൾ വിശ്വസിക്കും അവളെ ഓർക്കാൻ കുറെ ഹൃദയങ്ങൾ ഉണ്ടെന്ന്, പക്ഷെ പലതവണ ജീവിതം അവളെ പഠിപ്പിച്ചു അതൊക്കെ വെറും സങ്കല്പങ്ങളാണെന്ന് . എന്തൊക്കെയോ ആലോചിച്ചു അവൾ മയക്കത്തിലേക്ക് തെന്നി വീണു .
മറ്റൊരിടത്ത്
‘മജീദിക്കാ …എന്നാ…ഞാൻ ഇറങ്ങട്ടെ…!!!