കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
ഞാൻ നടന്നടുത്തെത്തിയപ്പോൾ കാലൊച്ച കേട്ട് മുഖമുയർത്തി നോക്കി. ഒന്ന് ചിരിച്ചെന്ന് വരുത്തി മുഖത്തു നോക്കാതെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ചായ എടുത്തു വെച്ചിട്ടുണ്ട്. അമ്മ എടുത്ത് തരും. ഞാൻ ഇപ്പൊ വരാം.”
ആ..
.
ഞാൻ മൂളികൊണ്ട് അവിടെ നിന്നും ഉമ്മറത്തേക്ക് നടന്നു.
മനസ്സ്കൊണ്ട് അവിടെത്തന്നെ അവളെ കണ്ടുകൊണ്ടിരിക്കാനാണ് ആഗ്രഹമെങ്കിലും ആദ്യം തന്നെ കല്ല് കടി വേണ്ടെന്ന് വെച്ചു , അച്ഛമ്മേ എന്നും വിളിച്ചു ഉമ്മറത്തേക്ക് കയറി.
‘ആ ന്റെ കുട്ടി വന്നോ. ‘
ഇയ്യല്ലാതെ ആരാ വരാൻ ല്ലേ..
അച്ഛമ്മ ഒന്ന് സുഖിപ്പിച്ചു.
ഞാൻ ഒന്ന് മൂളിയതെ ഒള്ളൂ.
പിന്നെ എന്തൊക്കെയാണ് വിശേഷം ലച്ചൂ.
ഞാൻ അച്ഛമ്മയുടെ ചാടിയ വയറിൽ ഒന്ന് കിള്ളിക്കൊണ്ട് ചോദിച്ചു.
അച്ഛമ്മയുടെ പേര് ലക്ഷ്മികുട്ടി എന്നാണ്. അമ്മായി അമ്മയുടെയും മരുമകളുടെയും പേര് ഒരുപോലെ ആയത് മനപ്പൊരുത്തം കൊണ്ടാണെന്ന് പറയാറുണ്ടമ്മ.
“എന്താ ഈ പത്തു തൊണ്ണൂർ വയസായ ഇനിക്ക് വർത്താനം. കുട്ട്യേ. അച്ചച്ചൻ പോയപോലെ പെട്ടെന്ന് സുഖായിട്ട് പോവാൻ പറ്റണം ന്നെ ള്ളൂ”
അച്ഛച്ചൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. അത് കഴിഞ്ഞത്തോടെ ഭാഗം വെപ്പ് നടന്നു. അതോടെ സുഖിച്ചു ജീവിച്ചിരുന്ന ഉണ്ണിമാമക്ക് പണി കിട്ടി. ജോലിക്ക് പോവൽ നിർബന്ധമായി. അത് കൊണ്ട് വിദേശത്തേക്ക് കയറിയതാണ്.