പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
കാമം – ഞാൻ മോഹൻ.. വയസ്സ് 28, അത്യാവശ്യം നല്ല ഉയരം, നിറം, ഉറച്ച ശരീരം.
ബിരുദ പഠനത്തിനും ഗവൺമെന്റ് ജോലിക്കും താൽപര്യമില്ലാത്തതിനാലും വണ്ടി പ്രാന്ത് ചെറുപ്പംമുതലേ തലയ്ക്കു പിടിച്ചതിനാലും ഞാൻ ഒരു ഷോറൂം നടത്തുകയാണ്.
വിലകൂടിയ ആഢംബര ബൈക്കുകൾ മാത്രം വിൽക്കുന്ന ഷോറും . എന്റെ പ്രയത്നം കൊണ്ട് ഈ ജില്ലയിൽ ഒന്നാം സ്ഥാനത്തു തന്നെ എന്റെ ഷോറൂം നിൽക്കുന്നു.
സ്ഥലം പോലീസ് എസ്.ഐ. ചന്ദ്രശേഖരനാണ് എന്റച്ഛൻ. കോൺസ്റ്റബിളായാണ് അച്ഛൻ സർവ്വീസിൽ കയറിയത്, ഇപ്പോൾ പ്രമോഷൻ കിട്ടി S I പോസ്റ്റിൽ എത്തിനിൽക്കുന്നു.
അമ്മ: സരസ്വതി, സാക്ഷാൽ സരസ്വതി ദേവി തന്നെയാണ് അമ്മ . അടുത്തുള്ള ഒരു സ്കൂളിൽ പ്രിൻസിപ്പാൾ ആണമ്മ.
ഈ ദമ്പതികളുടെ ഏകമകനാണ് ഞാൻ.
ലാളിച്ചെന്നെ വഷളാക്കി എന്നു പറയാൻ പറ്റില്ല.. കാരണം, സ്കൂളിലെ അമ്മ തന്നെയാണ് വീട്ടിലും. അതേ അച്ചടക്കവും സ്വഭാവവും. എല്ലാവരും പറയും ആൺകുട്ടികൾക്ക് അമ്മയെയാണ് കൂടുതൽ ഇഷ്ടമെന്ന്..
പക്ഷെ, എനിക്ക് തിരിച്ചാണ് . അച്ഛനാണ് എനിക്കെല്ലാം. സ്റ്റേഷനിൽ മാത്രമാണ് അച്ഛൻ പോലീസ്. വീട്ടിൽ ഏറ്റുവും നല്ല അച്ഛനും ഭർത്താവുമാണ് അച്ഛൻ.
എന്റെ ഏറ്റുവും ബസ്റ്റ് ഫ്രണ്ട് അച്ഛനാണ്. തോളിൽ കൈയ്യിട്ട് സംസാരിക്കാനുള്ള സ്വാതന്ത്ര്യംപോലും അച്ഛൻ എനിക്ക് നൽകിയിട്ടുണ്ട്.
xxx xxx xxx
ട്രാഫിക്കിൽ ബൈക്ക് നിർത്തി ഹെൽമറ്റ് മാറ്റി തലമുടിയിലൂടെ വിരലോടിച്ചശേഷം വീണ്ടും ഹെൽമറ്റ് തിരിച്ച് തലയിൽ വച്ചു. ചുറ്റും നോക്കിയപ്പോഴാണ് അടുത്തുള്ള വണ്ടിയിൽ ഉള്ളവർ എന്നെയും എന്റെ ബൈക്കിനെയും മാറി മാറി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
അതിന് കാരണവുണ്ട്. BMW 750 GS ആണ് ഞാൻ ഓടിക്കുന്ന ബൈക്ക്.
സാധരണ ആരും നേരിട്ട് കണ്ടിട്ടുണ്ടാകില്ല ഈ വിലകൂടിയ ബൈക്ക്.
ട്രാഫിക് സിഗ്നൽ ചുവപ്പിൽനിന്നും മഞ്ഞയിലേക്ക് നീങ്ങിയതും ആക്സിലേറ്റർ കൂട്ടി ബൈക്ക് ഞാൻ ഒന്ന് റൈസ് ചെയ്തു.
ബൈക്കിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം പുറപ്പെട്ടു. ട്രാഫിക് എനിക്ക് പച്ചക്കൊടി കാണിച്ചതും ബൈക്ക് ഞാൻ മുൻപോട്ട് എടുത്തു.
ഒരു ഷോപ്പിംഗ് മാളിന്റെ മുൻപിൽ ബൈക്ക് പാർക്ക് ചെയ്ത് ഞാൻ മാളിനുള്ളിലേക്ക് നടന്നുകയറി.
ഞാൻ എസ്കലേറ്റർ വഴി രണ്ടാം നിലയിലെത്തി. ഫോൺ കയ്യിലെടുത്ത് അതിലും നോക്കി മുന്നോട്ട് നടന്നു. വാട്ട്സ് ആപ്പും നോക്കിയാണ് നടക്കുന്നത്.
ഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തിയതാണ് പഠനം. എന്റെ ഇഷ്ടവും താൽപര്യവും അച്ഛനും അമ്മയും അംഗീകരിച്ചത്കൊണ്ട് അച്ഛന്റെ സഹായത്തോടെയാണ് ഞാൻ ഷോറൂം തുടങ്ങിയത്. നമ്മുടെ നാട്ടിൽ വിലകൂടിയ ബൈക്കിനെ പ്രണയിക്കുന്ന ചെറുപ്പക്കാർ കൂടി വരുന്നതുകൊണ്ട് ഷോറൂം നല്ല നിലയിൽ പോകുന്നു.
ഡിഗ്രിയോടെ പഠനം നിർത്തിയെങ്കിലും ഇതുവരെ കൂടെ പഠിച്ച സുഹൃത്തുക്കളെ മറന്നിട്ടില്ല അവരുടെ മെസേജും നോക്കി ഞാൻ മുന്നോട്ട് നടന്നു.
പെട്ടെന്ന് ശക്തിയായി ഒരു കൈ എന്റെ വലത്തെ തോളിൽ വന്ന് പതിച്ചു. ആ കൈ എന്നെ തിരിച്ചു നിർത്തി. അത് ഒരു പെൺകുട്ടിയായിരുന്നു.
മഞ്ഞ ടോപ്പും ജീൻസും ഷോളുമാണ് വേഷം. കൈയിൽ ഒരു ഷോപ്പിംഗ് ബാഗുമുണ്ട്.
നല്ല സ്വർണ്ണ നിറമുള്ള പെൺകുട്ടി. അത്യാവശ്യം മേക്കപ്പ് ഒക്കെ മുഖത്തുണ്ട്. ആവശ്യത്തിന് കൊഴുത്ത ശരീരം.. എന്നാലും സ്ലിം ബ്യൂട്ടിയാണ്.
ഇത്രയും ഞാൻ സെക്കന്റുകൾ കൊണ്ട് നിരീക്ഷിച്ചറിഞ്ഞതാണ്.
എന്നെ തിരിച്ച് നിർത്തിയതും ശക്തിയായി അവളുടെ വലത്തെ കൈ എന്റെ ഇടത്തെ കരണത്തു പതിച്ചു.
“ഠോ”..
ഈരേഴു പതിനാലു ലോകവും ഞാൻ ആ നിമിഷം കണ്ടു.
എന്റെ തലയ്ക്കു ചുറ്റും ഒരായിരം പൂമ്പാറ്റകൾ വട്ടമിട്ട് പറന്നു.
കണ്ണുകളിൽ ഇരുട്ട് കയറി
ചെവിയിൽ ഒരു മൂളലു മാത്രം.
“ കൂ….”
എന്റെ കൈയ്യിൽനിന്നും മൊബൈൽ ഫോൺ തെറിച്ച് തറയിൽ വീണിരുന്നു.
സമയം ഉച്ചയായതു കൊണ്ട് തിരക്കില്ല എന്നാലും അവിടെ നിന്നവർ എന്നെയും അവളെയും മാറിമാറി നോക്കുന്നു.
ഞാൻ എന്തെന്നറിയാതെ സ്തംഭിച്ചു നിൽക്കുകയാണ്.
“അനൂ ഒന്നും ചെയ്യല്ലേ ”
ഒരു പെൺകുട്ടി വിളിച്ച് പറഞ്ഞു കൊണ്ട് ഓടി എന്നെ അടിച്ച പെൺകുട്ടിയുടെ അടുത്ത് വന്നു.
“എടി ഇതവനല്ല.. നിനക്ക് ആള് മാറി .അവൻ ദാ താഴെ നിൽക്കുന്നു. ”
ഓടി വന്ന പെൺകുട്ടി എന്നെ അടിച്ച ആ സുന്ദരിയോട് കിതച്ചു കൊണ്ട് പറഞ്ഞു.
ഒരു നിമിഷം അവൾ ഞെട്ടി വിറച്ചു നിന്നു.
അവൾ ആള് മാറിയാണ് എന്നെ അടിച്ചതെന്ന് എനിക്ക് മനസ്സിലായി.
എന്റെ വായ്ക്കുള്ളിൽ ഒരു നനവ് പടർന്നു അത് ചുണ്ടുകളിൽ എത്തി ചുണ്ടിൽ തൊട്ട് നോക്കിയപ്പോൾ ചോര !!
അടിയുടെ ആഘാതത്തിൽ കവിളിന്റെ ഉൾവശം പല്ലിൽ തട്ടി മുറിഞ്ഞതാണ്.
അവൾ തല താഴ്ത്തി നിൽക്കുകയാണ്.
എനിക്ക് ദേഷ്യം ഇരച്ചുകയറി.
“ർ ർ ർ ർ………”
എന്റെ മൊബൈൽ റിംഗ് ചെയ്തപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.
ഞാൻ നിലത്ത് ചുറ്റും നോക്കി.
തറയിൽ കിടക്കുകയാണ് മൊബൈൽ .ഞാൻ അത് വേഗം കയ്യിലെടുത്തു. ഭാഗ്യത്തിന് ഫോണിന് ഒന്നും പറ്റിയിട്ടില്ല.
ഞാൻ സ്ക്രീനിൽ നോക്കി. ജിത്തുവാണ്,
ഒരു കണക്കിന് ഇതിനെല്ലാം കാരണക്കാരൻ ഇവനാണ്.
ഞാൻ വേഗം ഫോണെടുത്തു.
“ഹലോ ”
“എടാ ഞാൻ നിന്റോട് മലയാളത്തിൽ പറഞ്ഞതല്ലേ എന്റെ ഷോറൂമിൽ വച്ച് കാണാമെന്ന് ”
ഞാനവനോട് ദേഷ്യപ്പെട്ടു, അവളോടുള്ള എന്റെ ദേഷ്യം മൊത്തം ഞാൻ അവനോട് നിർത്തു.
ഞാൻ ഫോണിൽ ദേഷ്യപ്പെടുന്നത് കണ്ട് പേടിച്ച് നിൽക്കുകയാണ് അവൾ.
“എടാ അതിന് ഞാനെന്ത് ചെയ്തു”
ജിത്തു ഒന്നുമറിയാതെ എന്നോട് ചോദിച്ചു.
“ഒന്നുമില്ല. നീ എത്തിയോ?”
ഞാൻ തിരക്കി.
“മം ..”“ഞാൻ ദാ വരുന്നു”.
അവൾ എന്തോ പറയാനായി വന്നുവെങ്കിലും എന്റെ മുഖത്തെ ദേഷ്യം കണ്ട് നിശ്ചലയായി.
ഞാൻ അവിടുന്ന് തിരിഞ്ഞ് നടന്നു.
ഞാൻ നേരെ കോഫി ഷോപ്പിലെ വാഷ് റൂമിലേക്ക് പോയി വായ കഴുകി തുപ്പിയപ്പോൾ അത് മുഴുവൻ രക്തമായിരുന്നു.
ഞാൻ ഒന്നുകൂടെ കഴുകിയ ശേഷം വാഷ്റൂമിൽ നിന്ന് പുറത്തിറങ്ങി. കവളിൽ ഉള്ളിലും പുറത്തും നല്ല നീറ്റലുണ്ട്.
“ഉരുക്കു കൊണ്ടാണോ അവളുടെ കൈ ഉണ്ടാക്കിയിരിക്കുന്നത് ”
ഞാൻ അലോചിച്ചു.
ഞാൻ എന്നെ കാത്തിരിക്കുന്ന ജിത്തുവിന്റെ ടേബിളിന് നേരെ നടന്നു.
എന്റെ കോളേജ് ഫ്രണ്ടാണ് ജിത്തു. ഫ്രണ്ട് എന്നു പറഞ്ഞാൽ കട്ട ചങ്ക്.
അവന്റെ എന്തോ ആവശ്യത്തിന് കുറച്ച് പണം എന്നോട് കടമായി ചോദിച്ചിരുന്നു. ഞാൻ ഷോറൂമിൽ വരാൻ പറഞ്ഞപ്പോഴാണ് അവൻ ഇവിടെ വച്ച് കാണാമെന്ന് പറഞ്ഞത്. അത് കാരണം എനിക്ക് നല്ല ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് തല്ല് കിട്ടി.
ഞാൻ ചെയറ് വലിച്ചിട്ട് അതിൽ ഇരുന്നു.
“ഇതെന്തു പറ്റിയെടാ നിന്റെ കവളിൽ, ചുവന്നു കിടക്കുന്നു ” .
അവൻ കണ്ടപാടെ ചോദിച്ചു.
വെളുത്ത മുഖമായതുകൊണ്ട് അടി കിട്ടിയാലും ദേഷ്യം വന്നാലും എന്റെ മുഖം ചുവക്കും.
ഞാൻ നടന്ന കാര്യങ്ങൾ അവനോട് പറഞ്ഞു.
കേട്ട് കഴിഞ്ഞതും ജിത്തു പൊട്ടിചിരിക്കുകയാണ്.
“അപ്പൊ ആ ദേഷ്യമാണ് നേരത്തെ ഫോണിൽ നീ എന്നോട് തീർത്തത്. ഞാൻ അലോചിക്കുകയും ചെയ്തു ഇതെന്ത് കൂത്തെന്ന്. ഒരു കണക്കിന് നിനക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു.”
ഇതും പറഞ്ഞ് അവൻ വീണ്ടും ചിരി തുടങ്ങി.
എനിക്ക് ദേഷ്യവും സങ്കടവും ഒത്തു വന്നു. വെറുതെ ഒരു അടി വാങ്ങുകയും ചെയ്തു ആൾക്കാർക്കു മുന്നിൽ നാണം കെടുകയും ചെയ്തു.
“എടാ നീ ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ ?”
ഞാനവനോട് ദേഷ്യപ്പെട്ടു.
“ആ ശരി ഞാൻ മിണ്ടുന്നില്ല. എടാ ഞാൻ പറഞ്ഞ കാര്യം ” .
അവൻ പറഞ്ഞു നിർത്തിയതും പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുത്ത് ഞാൻ ടേബിളിൽ വച്ചു.
അവൻ അത് കയ്യിലെടുത്തു.
“എടാ പലിശ ”
അവൻ പേടിയോടെയാണ് എന്നോട് അത് ചോദിച്ചത്.
“അത് നിന്റെ അപ്പൻ ഗോപാലൻ നായർക്ക് കൊടുത്താൽ മതി. ”
ഞാൻ അതു പറഞ്ഞുതീർന്നതും എനിക്ക് മുന്നേ അവൻ പൊട്ടി ചിരിച്ചു.
അവന്റെ ചിരികണ്ട് ഞാനും ചിരിച്ചു.
“സ്വന്തം തന്തയ്ക്ക് വിളി കേട്ട് ചിരിക്കുന്ന നീ എന്തുവാടെ ഇങ്ങനെ ”
അത് കേട്ടതും അവൻ ഒന്നുകൂടെ ചിരിച്ചു.
“ഇതെന്ത് ജന്മം, ”
ഞാൻ മനസ്സിൽ പറഞ്ഞു.
“എടാ നിനക്ക് കോഫി പറയട്ടെ ”
ജിത്തു എന്നോട് ചോദിച്ചു.
“വേണ്ടടാ ഇപ്പൊ കുടിച്ചാൽ ശരിയാകില്ല ”
“നല്ലപോലെ കിട്ടിയല്ലേ.. പല്ലു വല്ലതും ഇളകിയോ” ?
” ഒന്നു പോടാ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അത് പെണ്ണായതുകൊണ്ട് അവൾ രക്ഷപ്പെട്ടു. നിന്റെ സ്വഭാവം വച്ച് ആണായിരുന്നെങ്കിൽ അവൻ ഇപ്പൊ തീർന്നേനെ, നിനക്ക് ഓർമ്മയുണ്ടോ കോളേജിലേ ടൂറിന്റെ അന്ന് നടന്ന സംഭവം. അതോടെ നീ കോളേജിൽ ഫേമസായി. ജിത്തു അതും പറഞ്ഞ് ചിരിച്ചു.
അത് എന്നെ കുറച്ച് വർഷം പിറകോട്ട് ചിന്തിപ്പിച്ചു.
കോളേജിൽ സെക്കന്റിയറിൽ വച്ച് ഒരു ക്ലാസ് ടൂർ ഉണ്ടായിരുന്നു.
അന്നും ഇതുപോലെ സിങ്കിൾ ലൈഫ് ആയിരുന്നു.
മനസ്സിന് പിടിച്ച ഒരുത്തിയും കോളേജിൽ ഇല്ലാത്തതുകൊണ്ട് സിങ്കിൾ ലൈഫുമായി മുന്നോട്ട് പോയിരുന്ന കാലം.
നമ്മുടെ കുറച്ച് ചങ്ക് കൂട്ടുകാർ മാത്രം കൂടെയുള്ള കാലം.
ടൂറിന്റെ ലാസ്റ്റ് ഡേ സൂര്യാസ്തമയം കാണാൻ വേണ്ടി എല്ലാരും ബീച്ചിൽ നിന്നു. ഞാനും എന്റെ ചങ്കുകളും തിരയിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരയിൽ വലിച്ചിട്ട് കുളിപ്പിച്ച് രസിച്ചു കൊണ്ടിരുന്നു.
ക്ലാസ്സിലെ എല്ലാ കുട്ടികളും ടൂറിന് ഉണ്ടായിരുന്നു.
ഒരു ടീച്ചറും സാറുമാണ് അദ്ധ്യാപകരായി ഉണ്ടായിരുന്നത്.
തിരയുടെ അടുത്ത് പെൺകുട്ടികളോടൊപ്പം നിന്ന അഞ്ചന ടീച്ചറിനെ ഏതോ ഒരുത്തൻ വന്ന് തിരയിൽ തള്ളിയിട്ട് കയറി പിടിക്കാൻ ശ്രമിച്ചു.
ഞാനിത് കാണുന്നുണ്ടായിരുന്നു.
പിന്നെ അവിടെ നടന്നത് നല്ല ഒന്നാന്തരം ഫൈറ്റായിരുന്നു. ഞാനും അവനും കൂടെ. [ തുടരും ]