ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
രക്ഷപ്പെടാനായി ഞാൻ ബാത്ത് റൂമിലേക്ക് കയറി..
യൂറോപ്യൻ ക്ലോസറ്റിന്റെ കവർ അടച്ചിട്ട് അതിൽ ഇരുന്നു..
മനസ്സ് പാകപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ..
ടും ടും..
ടാ.. ആസിഫേ.. നീ അവിടെ എന്തെടുക്കുവാ…. പെട്ടന്ന് ഇറങ്ങിയേ.. സുലേഖ ഡോറിൽ മുട്ടിക്കൊണ്ട് പുറത്ത്നിന്നും വിളിക്കുവാൻ തുടങ്ങി…
ഇക്കയോട് തെറ്റ് ചെയ്തു എന്ന കുറ്റബോധം നിറഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് സുലേഖയോട് ഇനി എന്ത് പറയാനാണ്.. ഇല്ല.. ഇനി പറച്ചിലുകൾക്കൊന്നും ഒരു കാര്യവുമില്ല.
ഉള്ളിൽ വരുന്ന ചിന്തയിൽ തല പെരുക്കുവാൻ തുടങ്ങിയപ്പോൾ ഷവർ തുറന്നുകൊണ്ട് തലവെച്ചു വെള്ളം നനക്കുവാൻ തുടങ്ങി.. കുറച്ചെങ്കിലും ചൂട് കുറഞ്ഞുവെങ്കിൽ..
എത്ര നേരമായി പൊട്ടാ ബാത്റൂമിൽ കയറിയിട്ട്..
പുറത്തേക്ക് ഇറങ്ങിയ ഉടനെതന്നെ എന്നോട് ചേർന്ന്നിന്ന്കൊണ്ട് ഒരു പരിഭവംപോലെ അവൾ പറഞ്ഞു…
ഞാൻ ഒന്ന് കുളിച്ചു.. അവളെ ഒന്നും അറിയിക്കാതെ ഇരിക്കുവാനെന്ന പോലെയായിരുന്നു എന്റെ സംസാരം..
ടാ നിനക്ക് എന്താ പറ്റിയത്.. രാത്രി കൂടേ കിടന്നവൻ പെട്ടെന്ന് ബാൽക്കാണിയിൽ പോയി കിടക്കുക.. രാവിലെ ആയപ്പോൾ മിണ്ടാൻപോലും കഴിയാതെ നിൽക്കുന്നു.. നിനക്ക് പെട്ടെന്ന് ഒരു അകൽച്ച വന്നത്പോലെ.. സുലേഖ പെട്ടന്ന് എന്നെ പിടിച്ചുനിർത്തിക്കൊണ്ട് ചോദിച്ചു..