അവിചാരിത അനുഭവങ്ങൾ !!
“എന്റെ ഈ മുറച്ചെക്കനോട് എത്ര പുന്നാരം പറഞ്ഞിട്ടും കൊതി തീരുന്നില്ല. അതുകൊണ്ട് ഒളിച്ചോടാനുള്ള പ്ലാൻ റെഡിയാക്കുവായിരുന്നു, അല്ലേടാ സാമേ?”
അത് കേട്ടതും സാന്ദ്ര പൊട്ടിച്ചിരിച്ചു. പക്ഷേ എനിക്ക് പെട്ടെന്ന് എന്റെ ഒളിച്ചോടിപ്പോയ അമ്മയെയാണ് ഓര്‍മ്മ വന്നത്. എന്റെ മുഖം പെട്ടന്ന് വിളറി.
“എടി മക്കളേ ആദ്യം വന്ന് കഴിക്കാനിരിക്ക്, അത് കഴിഞ്ഞിട്ട് സംസാരിക്കാം. നീയും വാ മോനെ.”
വീടിന്റെ നടയില്്് നിന്ന് ഞങ്ങളോട് അമ്മായി വിളിച്ചു പറഞ്ഞു.
ഉടനെ സുമി കളി നിർത്തി എന്റെ നേര്‍ക്ക് ഓടിവന്ന് കൈകളെ ഉയർത്തിയതും ഞാൻ അവളെ പൊക്കിയെടുത്തു. പിന്നെ എല്ലാവരും അകത്തേക്ക് നടന്നു.
എന്റെ ഭാര്യ ജൂലി എന്റെ അടുത്തു തന്നെ കഴിക്കാനായി ഇരുന്നു. ഞാൻ രഹസ്യമായി അവൾടെ തുടയിൽ എന്റെ ഇടതു കൈ വച്ചതും ടേബിളിന് അടിയിലൂടെ ആ കൈയിൽ അവളൊരു നുള്ളും തന്നു.
ഞാൻ പെട്ടെന്ന് കൈയെടുത്ത് മാറ്റിയെങ്കിലും ജൂലി എന്റെ കൈ എടുത്ത് അവളുടെ തുടയിൽ തന്നെ വെച്ചു.
കൈ അവിടെ വെച്ചു കൊണ്ട് തന്നെ ഇടിയപ്പവും ഇറച്ചിയും ഞാൻ കഴിച്ചു. കഴിച്ചശേഷം ഞങ്ങൾ എല്ലാവരും സിറ്റൗട്ടിലെ മാര്‍ബിള്‍ തറയിലാണ് പോയിരുന്നത്.
“വിനില മോളെ..!”
അമ്മായി അവളെ വിളിച്ചു,
“നിന്റെ വീട്ടില്‍ ഇപ്പൊ നീയും സുമി മോളും മാത്രമല്ലെയുള്ളു… എന്നാപ്പിന്നെ നിന്റെ അച്ഛനും അമ്മയും തിരികെ വരുന്നത് വരെ നിങ്ങള്‍ക്ക് ഇവിടെത്തന്നെ നിന്നൂടേ..?”