അവിചാരിത അനുഭവങ്ങൾ !!
“ഒന്നുമില്ലടീ, ഞങ്ങൾക്കിടയിൽ പ്രശ്നമൊന്നുമില്ല.”
ഞാൻ പറഞ്ഞു.
കുറെ നേരം എന്നെ പഠിക്കുന്നത് പോലെ അവള് നോക്കിനിന്നു. എന്നിട്ട് എന്തോ പറയാൻ അവൾ വായ തുറന്നു.
“ആഹാ, മുറപ്പെണ്ണും ചെക്കനും അവിടെ പുന്നാരം പറഞ്ഞു നിക്കുവാല്ലേ..!”
സാന്ദ്ര ചിരിച്ചുകൊണ്ട് ചോദിച്ചിട്ട് ഞങ്ങൾക്കടുത്തേക്ക് വന്നു. അവളുടെ കണ്ണില്‍ നേരിയ അസൂയപോലെ എന്തോ മിന്നിമറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.
കഴിഞ്ഞ കുറെ ആഴ്ചകളായി ഇതുപോലത്തെ ചെറിയ ചെറിയ മാറ്റങ്ങൾ ഞാൻ സാന്ദ്രയിൽ കാണാന്‍ തുടങ്ങിയിരുന്നു.
ഒരു വര്‍ഷത്തിനു മുന്‍പ് ഞങ്ങടെ കൂടെ താമസം തുടങ്ങിയ സമയം തൊട്ടേ ഞാനാണ് ബൈക്കില്‍ സാന്ദ്രയെ യൂണിവേഴ്സിറ്റിയിൽ കൊണ്ട് വിടുന്നതും തിരികെ കൊണ്ടുവരുന്നതും.
അവളുടെ ഒരുപാട് ഫ്രണ്ട്സിനെ എനിക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. പക്ഷേ ഈയിടെയായി അവളുടെ പെണ്‍കുട്ടികളായ ഫ്രണ്ട്സ് എന്റെ അടുത്തുവന്ന് നിന്നാലോ, അവർ ചിലപ്പോ എന്നെ തൊട്ടാലോ എന്നോട് തമാശ എന്തെങ്കിലും പറഞ്ഞാലോ.. സാന്ദ്രയുടെ മുഖത്ത് ദേഷ്യവും അസൂയയും മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ഇപ്പോ വിനിലയോട് അവള്‍ക്ക് ദേഷ്യമില്ലെങ്കിലും നേരിയ അസൂയ ആ കണ്ണുകളില്‍ മിന്നിമറഞ്ഞത് ഞാൻ കണ്ടതാണ്.
“അതേല്ലോ..!!” വിനില ചിരിച്ചു കൊണ്ട് സാന്ദ്രയോട് പറഞ്ഞു.