അവിചാരിത അനുഭവങ്ങൾ !!
സംശയത്തോടെ ഞാൻ ചോദിച്ചു.
“ദേവി ടീച്ചർ സുന്ദരിയാണോന്ന് അങ്കിള്‍ ചോദിച്ചില്ലേ..? അത് ജൂലി ആന്റിയോട് ഞാൻ പറയും.”
“എടി പോന്നു മോളെ…! അങ്ങനെയൊന്നും ആന്റിയോട് പറയരുത്. പറഞ്ഞാ ഞാൻ ഈ കാന്താരിയോട് പിന്നേ സംസാരിക്കില്ല.”
“അങ്കിള്‍ എനിക്ക് കഥ പറഞ്ഞു തന്നാ ഞാൻ ആന്റിയോട് പറയില്ല..!”
അവൾ ചുണ്ട് കൂർപ്പിച്ചു.
അങ്ങനെ എന്റെ വായിൽ തോന്നിയ കഥയൊക്കെ അവള്‍ക്ക് പറഞ്ഞു കൊടുത്തു കൊണ്ട് ഞാൻ ബൈക്ക് ഓടിച്ചു.
“അയിന് രാജകുമാരി ആദ്യമെ ചത്തു പോയെന്ന് അങ്കിള്‍ പറഞ്ഞില്ലേ..!? പിന്നെ രാജകുമാരന്‍ എങ്ങനെ അവസാനം രാജകുമാരിയെ കല്യാണം കഴിച്ചു..?”
തല ചൊറിഞ്ഞുകൊണ്ട് സുമി ചോദിച്ചതും ഞാൻ ചിരിച്ചു.
“എന്നാ രാജകുമാരി ആദ്യം ചത്തില്ലെന്ന് എന്റെ കാന്താരി വിചാരിച്ചാൽ മതി.”
അങ്ങനെ ഞാൻ പറഞ്ഞതും അവള്‍ പിന്നെയും ചുണ്ട് കൂർപ്പിച്ചു.
അവസാനം ഞങ്ങൾ രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് തിരികെ വീട്ടിലെത്തിയത്.
മോളെയും കാത്ത് പൂമുഖത്ത് തന്നെ വിനില ഉണ്ടായിരുന്നു. ഞാൻ സുമിയെ ബൈക്കില്‍ നിന്നും താഴെയിറക്കി നിർത്തി. എന്നിട്ട് കളിപ്പാട്ടങ്ങളുള്ള വലിയ കവർ താഴെ വെച്ചു കൊടുത്തു.
“വെറുതെയല്ല അവൾ നിന്നെ വിട്ടു മാറാത്തത്.”
ഞാൻ സുമിക്ക് വേണ്ടി വാങ്ങിച്ചു കൂട്ടിയ സാധനങ്ങള്‍ കണ്ടിട്ട് വിനില ചിരിച്ചു.