ആരെ.. എങ്ങനെ ..എവിടെ
അച്ഛന്റെ മിലിട്ടറി ക്വാട്ട കിട്ടുമ്പോള്‍ ഒരു കൂപ്പി അച്ഛൻ എനിക്ക് അമ്മ അറിയാതെ തരും . ഞാൻ അത് അവിടെ വച്ചുതന്നെ അടിക്കും
(ഞങ്ങൾ അച്ഛനും മകനും അല്പം മദ്യപിക്കും )
ഒരാഴ്ചയ്ക്കുള്ളില്‍ പൂനത്തിന് ജോലി ശരിയാക്കി. എന്റെ പ്ലസ് ടു സുഹൃത്ത് ആയ രാജി അവിടെ ടീം ലീഡര്‍ ആണ്. അവളുടെ സ്വാധീനം മൂലം കിട്ടിയ ജോലിയാണ്.
ഒരു ധനകാര്യ സ്ഥാപനത്തിന്റെ ബാക് എന്‍ഡ് ആണ്. രണ്ടു ദിവസത്തിനുള്ളില്‍ അവൾ ജോയിൻ ചെയ്തു. ഉച്ചക്ക് 11 മുതൽ രാത്രി 8 മണി വരെ ആണ്. രാജി തന്നെയാണ് അവളുടെ ടീം ലീഡര്‍. അത് എനിക്ക് ആശ്വാസമായി.
അവളെ ശ്രദ്ധിക്കാന്‍ ആളായി. ജോലി സ്ഥലത്തേക്കുള്ള പോക്ക് വരവ് കമ്പനി നിയോഗിച്ച ടെമ്പോ ട്രാവലറിലാണ്.
അതിന്റെ ഡ്രൈവർ എന്റെ പരിചയക്കാരനാണ്. അവരോടും പറഞ്ഞു ഏല്പിച്ചു.
ജോലി കഴിഞ്ഞ് രാജി പൂനത്തിനെ അവള്‍ക്ക് ഇട്ട വണ്ടിയിലാക്കി യാത്യാക്കും. കാരണം ടീ ലീഡർ അങ്ങനെ ചെയ്യണം.
പിന്നെ കമ്പനി പ്രവർത്തിക്കുന്ന ബിസിനെസ്സ് പാര്‍ക്കിന്റെ ഭാഗത്ത് നിന്നും എന്റെ വീട് വരെ ബസ്സ് സർവീസ് ഉണ്ട് . .നല്ല കിടിലം ബസുകളുടെ റൂട്ടാണത്.
ചാരി കിടന്നു ഉറങ്ങാൻ പാകത്തിനുള്ള സീറ്റ്കൾ.
പ്രധാന റോഡില്‍ നിന്നും 200 മീറ്റര്‍ മാറിയാണ് എന്റെവീട്. ഒരു പോക്കറ്റ് റോഡ് എന്ന് പറയാന്‍ പറ്റില്ല അതിലും വീതി കൂടിയതാണ് വീട്ടിലേക്കുള്ള വഴി.