ആരെ.. എങ്ങനെ ..എവിടെ
ഡേ.. മനു..
അളിയാ.. എന്ന് ഒരു അലര്‍ച്ച.
എന്റെ ചെവി പൊട്ടിപ്പൊളിഞ്ഞ ഒരു feeling. പിന്നെ കുറച്ച് കുശലം പറഞ്ഞ ശേഷം ഞാൻ എന്റെ വിഷയം പറഞ്ഞു.
അമീറിനെ കുറിച്ച് തിരക്കി.
അതിനു പ്രതിഫലമായി മനു രചിച്ച ഒരു തല്ലിപ്പൊളി കവിത ഒറ്റക്ക് ഇരുന്നു അവന്റെ വായില്‍ നിന്നും കേള്‍ക്കേണ്ടി വന്നു.
എന്ത് ചെയ്യാം.. റേഡിയോ ആണെങ്കിൽ നമുക്ക് അത് ഓഫ് ചെയ്യാന്‍ സാധിക്കും. ഇവിടെ ആവശ്യം എന്റേതായിപ്പോയി !
പൂനത്തിന് അമീറുമായി ഉണ്ടായിരുന്നത് അതിശക്തമായ പ്രണയമായിരുന്നു.
ഒരു ദിവസം പോലും അവര്‍ക്ക് തമ്മില്‍ കാണാതിരിക്കാനാവില്ല എന്ന സ്ഥിതിയായിരുന്നു.
ഇതര സമുദായത്തില്‍ പെട്ടവര്‍ ആയതുകൊണ്ട് ഇരുവീട്ടുകാരും ശക്തമായി എതിരായിരുന്നു. രജിസ്റ്റര്‍ കല്യാണം കഴിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അത് പരാജയപ്പെട്ടു.
പിന്നെ സര്‍വ്വോപരി വീട്ടുകാര്‍ക്കു വേണ്ടി അവരോടുള്ള കടപ്പാടിന് വേണ്ടി അവർ ഇരുവരും പിന്മാറി.
അമീര്‍ ഇപ്പോൾ ഏതോ ഒരു ഇന്റര്‍നാഷണല്‍ ധനകാര്യ സ്ഥാപനത്തിന്റെ ബാക്ക് എൻഡ് ഓഫീസിൽ ജോലി ചെയുന്നു.
ഓഫീസിന്റെ പേര് മനുവിന് അറിയില്ല.
ഈ ചുറ്റുവട്ടത്തുള്ള ഏതോ IT പാര്‍ക്കിൽ ആണ്.
ഫോട്ടോ അവന്‍ എനിക്ക് അയച്ച് തന്നു. അതീവ സുന്ദരനാണ് അമീര്‍.
വെറുതെയല്ല പൂനം അവനില്‍ വീണത്. എനിക്കുതന്നെ അസൂയ ആയി. അസൂയക്ക് മരുന്നില്ല കേട്ടോ.