ഒരു ഗേ ലവ് സ്റ്റോറി
ഞാൻ അവനോട് മനുവേട്ടനെ ഒന്ന് കാണിച്ചു തരുമോ എന്ന് ചോദിച്ചു. അവൻ പുള്ളിയുടെ അച്ഛൻ്റെ പേര് ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തു.
അവൻ ‘Manu Mohanan’ എന്ന് ടൈപ്പ് ചെയ്തു. കണ്ടപ്പോൾ ഞാൻ ഞെട്ടി. അതെ പേരുള്ള കുറെ ആളുകൾ. അതിൽ മനുവേട്ടൻ ഏതാണെന്ന് മനസിലാക്കാതെ ഞാൻ വീണ്ടും നിരാശനായി.
മതിയായി..ഞാനിനി അന്വേഷിക്കില്ല.. എന്നുറപ്പിച്ചു മുന്നോട്ട് പോയി.
ഇതിനു മുമ്പ് എങ്ങനെ ആയിരുന്നുവോ അങ്ങനെ.
മനുവേട്ടനും വേണ്ട ഒരു കുന്തോം വേണ്ട.
കാണാൻ പറ്റാത്തതിൽ ദേഷ്യവും നിരാശയും എന്നെ അങ്ങനെ ചിന്തിപ്പിച്ചു.
വീട്ടിൽ ഇടക്കിടെ അയാളെക്കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്.
അത്താഴത്തിന് ഇരുന്നപ്പോ ഞാൻ അച്ഛനോട് ചുമ്മാ ഒന്ന് ചോദിച്ചു.
“അച്ഛാ,അന്നെന്നെ ഹോസ്പിറ്റലിൽ എത്തിച്ച ആ ചേട്ടൻ ഇല്ലേ..മനു..അച്ഛന് ആ ചേട്ടനെ അറിയോ?
“അവനെ നിനക്കറിയില്ലേ? നിന്റെ ചേട്ടന്റെ കൂടെ സാന്റാ ക്രൂസിലാ എട്ടുവരെ പഠിച്ചത്. പിന്നെ അവൻ സ്കൂൾ മാറി പോയതാ. നല്ല പയ്യനാണ്.
എം ബി ബി സ് പഠിക്കാൻ ബാംഗ്ലൂർ പോയി. പഠനം കഴിഞ്ഞു.
ഇപ്പൊ ഡോക്ടറായി.
തത്കാലം ഏതോ ഹോസ്പിറ്റലിൽ കേറുമെന്ന് പറഞ്ഞായിരുന്നു.
അവനെയൊക്കെ കണ്ടു പഠിക്ക്.”
അത് കേട്ടപ്പോൾ അച്ഛന് പുള്ളിയെ കാര്യമാണെന്ന് മനസിലായി. പക്ഷെ എന്തായിട്ട് എന്താ..എനിക്ക് ഇതുവരെ കാണാൻ പറ്റിയില്ലല്ലോ..