ഒരു ഗേ ലവ് സ്റ്റോറി
നന്ദുവിന്റെ സഹായത്തോടെ മനുവേട്ടന്റെ വീട്ടിലേക്കുള്ള വഴി ഞാൻ അറിഞ്ഞു വെച്ചിരുന്നു.
എന്റെ വീട്ടിൽനിന്നും പത്തു മിനിറ്റ് സൈക്കിൾ ചവിട്ടാനുള്ള ദൂരമേ ഉള്ളു. നന്ദു പറഞ്ഞ സ്ഥലത്തെത്തി. ഞാൻ അവിടെ ഉണ്ടായിരുന്ന കടയിൽ കയറി വഴി ചോദിച്ചു.
“ചേട്ടാ , ഈ മനു എന്നയാളെ അറിയോ? മോഹനൻ ചേട്ടൻ്റെ മകൻ..!! പുള്ളിയുടെ വീട് എവിടെയാ?”
“ആഹ്..അറിയാല്ലോ..ദേ ആ കാണുന്ന ഇടവഴി കണ്ടോ, ആ വഴി പോയാൽ ഒരു കുളക്കടവുണ്ട്. അതിന്റെ അടുത്തുള്ള ഓടിട്ട വീട്..
കടക്കാരൻ പറഞ്ഞ ഇടവഴി അത്യാവശ്യം ഒരു കാർ പോകാൻ പറ്റുന്ന പാകത്തിലുള്ളതായിരുന്നു.
ഞാൻ ആ വഴിയേ പോയി. കുളക്കടവ് കണ്ടു..
അയാൾ പറഞ്ഞ വീടും….
ഒരു വലിയ വീട്.
വീടാണോ അതോ പഴയ ഒരു പ്രമാണിയുടെ ഇല്ലമാണോ എന്ന് സംശയം തോന്നുന്ന വിധത്തിലുള്ള അടിപൊളി വീട്.
മുമ്പിൽത്തന്നെ ഒരു നല്ല വൃത്തിയുള്ള കുളം. ഒരു അമ്പലക്കുളം പോലെയുണ്ട്.. പക്ഷെ അടുത്തൊന്നും അമ്പലമില്ല.
കുളത്തിന്റെ അരികിലൂടെ കാർ പോകാൻ പാകത്തിലുള്ള ഒരു വഴിയുണ്ട്. ആ വഴിയിലൂടെ ഞാൻ ഗേറ്റിന്റെ അടുത്തെത്തി.
അത് തുറന്നു കിടക്കുന്നത് കൊണ്ട് ഞാൻ അകത്തേക്ക് കടന്നു.
കുറെ മുറ്റവും നല്ല പൂന്തോട്ടവും മാവും പ്ലാവുമൊക്കെയുള്ള വീട്.
എന്തായാലും ഏക്കർ കണക്കിന് സ്ഥലമുണ്ടാകും ഉറപ്പ്..