ഒരു ഗേ ലവ് സ്റ്റോറി
വീട്ടിന്റെ ഉമ്മറത്ത് ചെന്ന് ഞാൻ അവിടെ തൂക്കിയിട്ട മണി അടിച്ചു. ആരും വന്നില്ല.
ഞാൻ രണ്ടുമൂന്നു തവണ മണി അടിച്ചു.
അപ്പോൾ അകത്തുനിന്ന് ആരോ വരുന്ന ശബ്ദം കേട്ടു..അത് മറ്റാരും അല്ലായിരുന്നു..
മനുവേട്ടന്റെ അമ്മ..
ഞാൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“മനുവേട്ടൻ ഇല്ലേ? ചേട്ടനെ ഒന്ന് കാണാൻ വേണ്ടി വന്നതാ..ഇപ്പൊ നാട്ടിൽ ഉണ്ടെന്ന് കേട്ട്”
അത് കേട്ട ഉടനെ അമ്മ:
“ആരാ മോൻ? മനസിലായില്ലല്ലോ…അവന്റെ കൂട്ടുകാരുടെ കൂട്ടത്തിൽ നിന്നെ കണ്ടിട്ടില്ലല്ലോ?”
“അയ്യോ ,ഞാനങ്ങനെ ചേട്ടന്റെ കൂട്ടുകാരനൊന്നുമല്ല.കഴിഞ്ഞ ആഴ്ച്ച എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായി. അപ്പൊ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് മനുവേട്ടനാണെന്ന് അറിഞ്ഞു. അപ്പൊ ഒന്ന് കാണാൻ വേണ്ടി വന്നതാ”
പറയേണ്ട താമസം ഉണ്ടായിരുന്നുള്ളു.
“ഓഹ്..മോൻ അരുൺ അല്ലെ? ശ്രീദേവന്റെ മകൻ?..അവൻ അന്ന് പറഞ്ഞായിരുന്നു നിന്റെ കാര്യം. ‘
ഇപ്പൊ എങ്ങനെ ഉണ്ട്?എല്ലാം ശെരിയായില്ലേ?”
ഞാൻ പുഞ്ചിരിച്ചുകൊണ്ട് മൂളി.
“അവൻ പിന്നെ തിരക്കിലായിപ്പോയി അത്കൊണ്ട് അന്വേഷിക്കാനും പറ്റിയില്ല എന്ന് പറയുന്നുണ്ടായിരുന്നു.”
അത് കേട്ടപ്പോൾ കുറച്ച് സന്തോഷമായി..എന്നെ അങ്ങനെ മറന്നിട്ടില്ലല്ലോ…
“മോനെ.. അവ നിപ്പൊ ഇവിടെയില്ല..ഇന്നലെ ബാംഗ്ലൂർ നിന്ന് അവന്റെ കൂട്ടുകാരൊക്കെ വന്നായിരുന്നു. ‘അവർ എല്ലാവരും കൂടെ മൂന്നാർ പോയി.
വേറെ എവിടെയൊക്കെയോ കൂടെ പോയിട്ട് രണ്ടുദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു.