ഒരു ഗേ ലവ് സ്റ്റോറി
ക്ലാസ്സിലെ പെൺകുട്ടികൾക്ക് എന്നോട് വല്ലാത്ത വികാരമായിരുന്നെങ്കിലും എനിക്ക് അവരോടു യാതൊന്നും തോന്നിയിരുന്നില്ല.
മനസ്സിൽ പി ടി സർ നട്ടിട്ടുപോയ വികാരം വേര് പിടിച്ചുപോയിക്കഴിഞ്ഞിരുന്നു.
പറിച്ചു മാറ്റാൻ പറ്റാത്ത വിധം.!!
ക്ലാസ്സിൽ എനിക്ക് ഒരു ചെറിയ ഗാങ്ങ് ഉണ്ടായിരുന്നു. ഞങ്ങൾ നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും. എബിൻ, കിച്ചു, ജോൺ, റാഷിദ്, മഞ്ജു, അലീന പിന്നെ സ്നേഹ.
‘rising stars’ എന്നായിരുന്നു ഞങ്ങളുടെ ഗ്യാങ്ങിന്റെ പേര്. ഞങ്ങളുടെ വീട്ടുകാർ തമ്മിലും നല്ല കൂട്ടായിരുന്നു. ഓരോരോ ഉത്സവങ്ങൾക്ക് ഞങ്ങൾ ഓരോരുത്തരുടെ വീട്ടിൽ കൂടുമായിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞാൽ എല്ലാവരെയും മിസ്സ് ചെയ്യുമെന്ന് ഓർക്കുമ്പോ എപ്പോളും മനസ്സിൽ ഒരു നീറ്റലാണ്.
വൈകുന്നേരം കൂട്ടുകാരോട് കള്ളം പറഞ്ഞു ഞാൻ സ്പെഷ്യൽ ക്ലാസിന്പോലും ഇരിക്കാതെ സൈക്കിളും എടുത്തോണ്ടിറങ്ങി.
എന്റെ വീടിന്റെ ഭാഗത്തേക്ക് എന്റെ കൂട്ടുകാർ ആരും ഇല്ലായിരുന്നു. അതോണ്ട് വൈകുന്നേരം പോകുന്നതിൽ അവർ എന്നെ ഒന്നും പറയില്ലായിരുന്നു.
സ്പെഷ്യൽ ക്ലാസ്സിന്റെ സമയം ഉപയോഗിച്ച് മനുവേട്ടനെ ഒന്ന് കാണാനായിരുന്നു എന്റെ ഉദ്ദേശം.
പറഞ്ഞു കേട്ട അറിവേ മനസ്സിലുള്ളു.. എങ്കിലും..ആള് കിടിലനായിരിക്കും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.