സൂര്യ ബിന്ദു വിസ്മയം
ബിന്ദു : എന്താ സൂര്യേ… നസീർ പറയുന്നത് പോലെ നമുക്ക് ഇന്ന് ഇവിടെ ഏതെങ്കിലും ഹോട്ടലിൽ തങ്ങിയിട്ടു നാളെ രാവിലെ പോയാലോ? ഞാൻ നോക്കിയിട്ടു അതേ മാർഗം കാണുന്നുള്ളൂ.
സൂര്യ : അയ്യോ അമ്മേ… ഹോട്ടൽ എന്ന് പറയുമ്പോൾ… അത് വേണോ അമ്മേ… മാത്രമല്ല സുനീഷേട്ടനോട് ഫോൺ ചെയ്തു ചോദിക്കാതെ എങ്ങനെയാ അമ്മേ…
ബിന്ദു : മോളെ… അത് ഓർത്തു നീ പേടിക്കണ്ട. നിൻറെ സുനീഷിനോട് ഞാൻ വിളിച്ചു പറഞ്ഞോള്ളം. പിന്നെ നീ കരുതുന്ന പോലെ അല്ല. നല്ല വൃത്തിയും വെടിപ്പും ഉള്ള ഹോട്ടൽ ആണ്. ഞാൻ മുൻപ് പോയിട്ടുണ്ട്.
പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് വായിൽ നിന്നും വീണു പോയ അബദ്ധം ബിന്ദുവിന് മനസ്സിലായത്. അത് കേട്ട് സൂര്യ ഒന്ന് അത്ഭുതപ്പെട്ടു പോയി.
സൂര്യ : അമ്മ എന്താ പറഞ്ഞത്. മുൻപും പല തവണ ആ ഹോട്ടലിൽ അമ്മ വന്നിട്ടുണ്ടെന്നോ? എന്തിന്?
സൂര്യയുടെ ചോദ്യത്തിന് മുൻപിൽ ബിന്ദുവിന് ഉത്തരം മുട്ടി പോയി. എന്ത് പറയണമെന്നറിയാതെ തപ്പി തടഞ്ഞ ബിന്ദു അവസാനം ഒരു കള്ളത്തരം കണ്ടു പിടിച്ചു.
ബിന്ദു : അത് മോളെ… നിൻറെ കല്യാണത്തിന് സ്വർണ്ണമെടുക്കാൻ വന്നപ്പോൾ ഞാൻ ആ ഹോട്ടലിൽ കയറിയിട്ടുണ്ട്. അതോർത്തു പറഞ്ഞതാ.
സൂര്യ : അങ്ങനെ.
സൂര്യ വാച്ചിലേക്കു നോക്കി. സമയം 7:30 ആയി.
സൂര്യ : അമ്മേ…സമയം ഇത്ര ആയ സ്ഥിതിക്ക് നാസറിക്ക പറയുന്ന പോലെ നമുക്ക് ഹോട്ടലിൽ തങ്ങാം.