രതിയും പ്രണയവും ഞങ്ങളും
അയ്യോ പാവം കൃഷിക്കാരന്റെ രോദനം, ഓടി ചെല്ല് Mr. കൃഷിക്കാരൻ !!
ആയിക്കോട്ടെ തമ്പുരാട്ടി… ഞാൻ പോവാ..
നേരെ ഞാൻ വളർത്തുന്ന എല്ലാത്തിനും തീറ്റകൊടുക്കാൻ ഷെഡിലോട്ടുപോയി. ഞാൻ തീറ്റ കൊടുത്തോണ്ടിരുന്നപ്പോൾ
” ഹലോ Mr. കൃഷിക്കാരൻ ”
രമ പുറകിൽനിന്ന് വിളിച്ചു
എന്താ തമ്പുരാട്ടി… അവിടുന്ന് അടിയന്റെ ഈ കൃഷിസ്ഥലത്തോട്ടൊക്കെ വരുമോ ആവൊ !!
ഞാൻ അങ്ങനെ കണ്ണിൽ കണ്ടവരുടെ കൃഷിസ്ഥലത്തൊന്നും പോകാറില്ല.
പിന്നെ എന്താണാവോ ഈ പാവത്തിന്റെ കൃഷിസ്ഥലത്തോട്ടു വരൻ മാത്രം.
അത് പിന്നെ, എന്നെ.. ഞാൻ വരും,
ഓഹോ, അങ്ങനെയൊന്നും അല്ലല്ലോ അവിടെവെച്ചു പറഞ്ഞത്.
ഞാൻ പറഞ്ഞല്ലോ എന്റെ ഇഷ്ടം.
അവൾ ഒന്ന് കൊഞ്ഞനം കുത്തിക്കാണിച്ചു.
എടാ നിനക്ക് നമ്മുടെ കുട്ടികാലം ഓർമ്മയുണ്ടോ ???
പിന്നെ എന്ത് രസമായിരുന്നു.. താനൊക്കെ…
ജോലി ഒന്നും ആയില്ലേ? പെണ്ണ് കിട്ടുന്നില്ലേ എന്നൊന്നും ആരും ചോദിക്കില്ല !!
പോടാ കൊരങ്ങാ.. അതല്ല.. ഞാൻ ശരിക്കു ചോദിച്ചതാ.
പിന്നെയല്ലാതെ. സ്കൂൾ, നമ്മൾ എല്ലാരും കൂടെ വരുന്ന വഴി, പാടം, പുഴ, കുളം, മുട്ടായി മേടിക്കുന്ന കട അങ്ങനെ എല്ലാം ഓർമ്മയുണ്ട്..
നീ പറയുന്നത് ശരിയാണോ
? നിനക്ക് എല്ലാം ?
ഇല്ലാതെ പിന്നെ.. I miss all.. എത്ര രസമായിരുന്നു അതൊക്കെ.
നീ പറ, എനിക്കൊന്നു എല്ലാം ഒന്നൂടെ ഓർക്കണമെന്നുണ്ട്.