രതിയും പ്രണയവും ഞങ്ങളും
ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ അമ്മ കാണാതെ സൈറ്റ് അടിച്ചു കാണിച്ചിട്ട് ഒരു കള്ളച്ചിരി പാസ്സാക്കി.
എന്ത് പറ്റി, രണ്ടുപേരും ഒരു ചിരി… !!
ഒന്നുമില്ലമ്മെ, ഞങ്ങൾ ഇവന്റെ കൃഷിയെക്കുറിച്ചു പറയുവാരുന്നു. പഠിക്കാൻ പോകാതിരിക്കാൻ അവൻ ഫുൾ കൃഷിയാണെന്ന്.
നീ പോടീ, അവൻ നിന്നെക്കാളും മിടുക്കനാ, എല്ലാവരും വൈറ്റ് കോളർ ജോബ് നോക്കിയാൽ നീ ഒക്കെ എങ്ങനാ വല്ലോം കഴിക്കുക.
ഓഹോ അപ്പൊ നിങ്ങൾ രണ്ടും ഒന്നായി അല്ലെ.. നമ്മൾ ഔട്ട്!!
ഞാൻ അവളെനോക്കി ചിരിച്ചു,
ഇപ്പോ എങ്ങനെയുണ്ടെടീ..? നിനക്ക് വലിയ പുച്ഛമല്ലാരുന്നോ !! കണ്ടോ നമുക്കും സപ്പോർട്ടുണ്ട്.
mmm.. ആയിക്കോട്ടെ, കല്യാണം ആലോചിക്കാൻ തുടങ്ങ്. അപ്പൊ കാണാം പെണ്ണുങ്ങളെല്ലാം കൃഷിക്കാരനെ കെട്ടാൻ റെഡി ആകില്ലെന്ന്.. എന്തായാലും ഞാനാണേൽ റെഡിയാകില്ല.
അവൾ ചിരിച്ചുകൊണ്ട് എന്നെ കണ്ണടച്ച് കാണിച്ചു.
നീ പോടീ, ഇവനെ കെട്ടാൻ നാട്ടിലെ പെണ്ണുങ്ങൾ വന്നു കത്ത് നിൽക്കും. നീ കണ്ടോ…
ഞാൻ അവളെയും നോക്കി ചിരിച്ചു.
എന്നെ കെട്ടാൻ പറ്റുന്നവർ മതിയെന്നെ. അല്ലാത്തവർ വേണ്ട. അല്ലെ അമ്മേ !!
അതെ മോനെ, നീ പേടിക്കണ്ട. അവളോട് പോയി പണിനോക്കാൻ പറ.
അമ്മെ ഞാനെന്നാ ഇറങ്ങട്ടെ, ചെന്നിട്ടു അവർക്കെല്ലാം വല്ലോം തിന്നാൻ കൊടുക്കണം.
ആയിക്കോട്ടെ മോനെ.