രതിസുഖസാരേ (ചേച്ചി)
അമ്പലത്തിൽ ഞാൻ പോകും. നീ വരണം അല്ലെങ്കിൽ തിരികെ വരാൻ എനിക്ക് പേടിയാണെന്ന് ചേച്ചി പറഞ്ഞു.
ചേച്ചിക്ക് എന്നോടുള്ള സ്വാതന്ത്ര്യം കൊണ്ടാണോ അതോ വേറേവല്ല ഉദ്ദേശമാണോ എന്നു എനിക്ക് ഒട്ടും പിടികിട്ടിയില്ല. മാത്രമല്ല ഞാനിതുവരെ പ്രായമായ ഒരു പെണ്ണിനോടും ഇതുപോലെ സംസാരിക്കുകയോ അടുത്ത് പെരുമാറുകയോ ഒന്നും ചെയ്തിട്ടില്ല. ഞാൻ ചേച്ചിയേ തെറ്റിദ്ധരിച്ച് വല്ലതും സംസാരിക്കുകയോ തൊടുകയോ പിടിക്കുകയോ ചെയ്താൽ ഉണ്ടാകാവുന്ന അനന്തരഫലം എനിക്ക് നല്ലതുപോലെ അറിയാമായിരുന്നു.
ചേച്ചി എന്റെ വീട്ടുകാരോടും വിഷ്ണുചേട്ടനോടും പറയും. പിന്നെ ജീവിച്ചിരുന്നിട്ടുകാര്യമില്ല. എങ്കിലും ഏതോ ഒരു വല്ലാത്ത വികാരം എന്നെ ഭരിച്ചിരുന്നു . വലിയ മഴമൂലം കറണ്ട് ഞങ്ങളുടെ പ്രദേശത്തെങ്ങും ഇല്ലായിരുന്നു. അത്താഴം കഴിഞ്ഞഉടനെ ഞാൻ അമ്പലത്തിൽ പോവുകയാണെന്നു അമ്മയോട് പറഞ്ഞു.
കൈലിയും ബനിയനും ഇട്ട് തലയിൽ ഒരു തോർത്തുംകെട്ടി ഞാൻ നേരേ അമ്പലത്തിൽ വന്നു. വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. ജനറേറ്റർ വെച്ചാണ് ലൈറ്റും മൈക്കുും വർക്ക്ചെയ്യിപ്പിച്ചത്. ഞാൻ ചേച്ചിയേ അവിടെല്ലാം നോക്കി. സത്രീകളായിരുന്നു കൂടുതലും. ചേച്ചി നനഞ്ഞ തലമുടി അഴിച്ചിട്ട് പൂചൂടി ഇരിക്കുന്നതു ഞാൻ കണ്ടു . (തുടരും )