പ്രിയമാനസം
ശനിയാഴ്ച രാത്രി എന്തായാലും കല്യാണ വീട്ടിൽ തങ്ങേണ്ടി വരും. അവിടെ ഭാര്യ ഭർത്താക്കന്മാർ ആണ് എന്ന് പറയാം. കൂട്ടുകാരന് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അറിയാം. അത് കൊണ്ട് അവിടത്തെ കാര്യങ്ങൾ എല്ലാം അവൻ മാനേജ് ചെയ്തു കൊള്ളും എന്ന് രാകേഷ് പറഞ്ഞു. കല്യാണ വീട് ആയതു കൊണ്ട് കുറെ ആളുകൾ കാണും എന്ന വിശ്വാസത്തിൽ ആണ് ഒരു രാത്രി അവിടെ തങ്ങാൻ ഞാൻ സമ്മതിച്ചത്.
പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ തൃശ്ശൂർക്ക് ട്രെയിൻ കയറി. പത്തു മണിയോട് കൂടി ഞാൻ തൃശൂർ എത്തി. പറഞ്ഞത് പോലെ രാകേഷ് സ്റ്റേഷനിൽ കാത്തു നിന്നിരുന്നു. ഫോട്ടോയിലും വിഡിയോയിലും കണ്ട പരിചയം മാത്രം ഉള്ളൂ എങ്കിലും എനിക്ക് വേഗം തന്നെ എനിക്ക് ആളെ മനസ്സിലായി.
അവൻ എൻറെ അടുത്തേക്ക് വന്നു. ഒരു നിമിഷം ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കി നിന്നു. പിന്നെ അവൻ എൻറെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി. ഞാനും അവൻറെ കൂടെ തന്നെ നടന്നു. അവൻ എന്നെ കൊണ്ട് അടുത്തുള്ള ഒരു ഹോട്ടലിൽ കയറി. അവിടെ നിന്നും ഞങ്ങൾ ചായയും ദോശയും കഴിച്ചു.
ഞാൻ : പാലക്കാടേക്ക് എപ്പോഴാ പോകേണ്ടത്?
രാകേഷ് : 3 മണിക്ക് ഉള്ള ട്രെയിനിൽ നമുക്ക് പാലക്കാട് പോകാം.
ഞാൻ : അത് വരെ നമ്മൾ എന്ത് ചെയ്യും?
രാകേഷ് : വഴിയുണ്ടാക്കാം. നീ ആദ്യമായി അല്ലേ തൃശൂർ വരുന്നേ. നമുക്ക് കുറച്ചു നേരം ഇവിടെ ഒക്കെ ഒന്ന് കറങ്ങി കാണാം.