പ്രിയമാനസം
ഞാൻ : അയ്യോ… ഞാൻ ഇല്ല. പരിചയം ഉള്ള ആരെങ്കിലും കണ്ടു കഴിഞ്ഞാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല.
രാകേഷ് : എന്നാ നമുക്ക് ഒരു ഫിലിം നു കേറിയാലോ?
ഞാൻ : അത് കുഴപ്പം ഇല്ല.
രാകേഷ് : എന്നാ അങ്ങനെ ചെയ്യാം.
ഹോട്ടലിൽ നിന്നും ഇറങ്ങി ഞങ്ങൾ ഒരു ഓട്ടോയിൽ കയറി. അവൻ ഓട്ടോകാരനോട് ‘രാഗം തീയേറ്റർ’ എന്ന് പറയുന്നത് കേട്ടു. ഓട്ടോയിൽ അവൻ എന്നെ മുട്ടി ഉരുമ്മി ആണ് ഇരുന്നിരുന്നത്. ഞാനും അവനോടു പരമാവധി ചേർന്ന് ഇരുന്നു. എന്തോ അവൻറെ സാമീപ്യം ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
ഒരു പത്തു പതിനഞ്ചു മിനിറ്റ് യാത്ര ചെയ്തു ഞങ്ങൾ ഒരു തീയേറ്ററിനു മുൻപിൽ എത്തി. മമ്മൂട്ടിയുടെ താപ്പാന എന്ന ഫിലിം ആണ് കളിക്കുന്നത്. 11 മണിക്കുള്ള നൂൺ ഷോ ആണ്. അത് കൊണ്ട് അധികം തിരക്ക് ഒന്നും ഇല്ല. ഞങ്ങൾ എത്തുമ്പോൾ തന്നെ 11 മണി ആയിട്ടുണ്ടായിരുന്നു. വേഗം ഞങ്ങൾ രണ്ടു ബാൽക്കണി ടിക്കറ്റ് എടുത്തു.
തിയേറ്ററിനു അകത്തു കയറിയപ്പോൾ പരസ്യം തുടങ്ങിയിട്ടുണ്ടായിരുന്നു. വളരെ കുറച്ചു പേര് മാത്രമേ തീയേറ്ററിന് അകത്തു ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ഏറ്റവും പുറകിൽ ഒരു മൂലയിൽ ആയി ഇരുന്നു. സിനിമ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റുകൾ എല്ലാം അണഞ്ഞു. ഒരു ചെറിയ വെളിച്ചം മാത്രം ഉള്ളൂ.