പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – പെണ്ണ് അറിയാതെ ഉറക്കെ നിലവിളിച്ചു പോയി…എന്നിട്ട് എന്നെ എങ്ങനെങ്കിലും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്..
നമ്മള്ളുണ്ട് വിടുമോ..!!
കടി വിടാൻവേണ്ടി അവളെൻ്റെ പുറത്ത് അടിക്കാൻ തുടങ്ങി… വിടാൻ പറയുന്നു മുണ്ട്….അവസാനം ഞാൻ കടിവിട്ട് പെണ്ണിൻ്റെ മുഖത്ത്നോക്കി ഇളിച്ചോണ്ട് കിടന്നു..
പെണ്ണിൻ്റെ കവിളുകൾ സിന്ദൂരം തൊട്ടപോലെ ചുമന്നിട്ടുണ്ട്.. കണ്ണുകളിൽ നീർജലം നിറഞ്ഞു.
ഇപ്പൊൾ പൊട്ടുമെന്ന അവസ്ഥയിലാണ് പെണ്ണ്..!!
വാവേച്ചി…പെണ്ണിൻ്റെ അവസ്ഥ അറിയാൻവേണ്ടി ഞാൻ പതിയെ വിളിച്ചു.
പിശാച്…മനുഷ്യൻ്റെ നല്ല ജീവൻ പോയി..നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ പട്ടി…
അതും പറഞ്ഞു ജാനി എൻ്റെ നീളൻ മുടി പിടിച്ചു വലിക്കാനും അടിക്കാനും തുടങ്ങി..
അവസാനം എന്നെ അവളുടെ മടിയിൽ നിന്നും തള്ളി, തറയിലുമിട്ടു..
എൻ്റെയും ആവശ്യം അത് തന്നെയായിരുന്നു …
കുറെ നേരമായിട്ടുള്ള നിശബ്ദത ഭേദിക്കാൻ ഉള്ള ഒരു വഴി…അത് വിജയിച്ചു.!!!
പിന്നെ ഞാൻ എന്ത് വേണം…കുറെ നേരമായിട്ട് മൂടിക്കെട്ടിയിരിക്കുന്നു.. എന്നോടൊന്ന് മിണ്ടുന്നുകൂടിയില്ല..!!
ഞാൻ എൻ്റെ ഭാഗം പറഞ്ഞു.
അത്.. നീയല്ലേ മിണ്ടാതെ നടന്നത്…നീ മിണ്ടാഞ്ഞോണ്ടാ ഞാനും മിണ്ടാഞ്ഞെ !!
പെണ്ണ്, ചീറ്റിക്കൊണ്ട് പറഞ്ഞു..
പെണ്ണിന് ഇതുവരെ ദേഷ്യം മാറിയില്ല.