Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്വപ്നങ്ങളും മോഹവും.. ഭാഗം – 20

(Ente Swapnangalum Mohavum Part 20)


ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും

സ്വപ്നം – “അതിന്.. ആര്യേച്ചി ഇപ്പൊ ഇവടെങ്ങനാ..?, ഏച്ചി ഏച്ചീടെ കൊളേജിലല്ലേ?”

“അതെനിക്ക് അറിയാം, നീ ഇത്രനേരം ഫോണ്‍ വിളിച്ചതാ ചോദിച്ചേ”

“ഞാനോ?..”

എനിക്കൊന്നും മനസിലാകുന്നില്ലാരുന്നു.

“ആ ആര്യേച്ചി എന്നെ തിരക്കിയിരുന്നു, ചിലപ്പോ വിളിക്കാന്ന് വെച്ചു വന്നപ്പോഴേക്കും…”

ഞാന്‍ എന്തൊക്കയോ പറഞ്ഞു തടിതപ്പാൻ നൊക്കി.

“അതെന്താ.. നിനക്ക് ഇപ്പൊ സംസാരിച്ചത്പോലും ഓര്‍മ്മയില്ലേ.”

അവള്‍ക്കെന്നെ വിടാനുള്ള ഉദ്ദേശമില്ല. പക്ഷേ ഞാൻ എപ്പോ ആര്യേച്ചിയുമായ് സംസാരിച്ചെന്നാ ഇവൾ പറയണേ? ഒരു പിടിയുമില്ല.

ഹ്മ്മം.., ഇടയ്ക്കു തലചുറ്റുമ്പോള്‍ അങ്ങനാ.. ചേച്ചി പൊക്കോ.. എനിക്കിപ്പോ കൊഴപ്പോന്നുമില്ല.

എനിക്കെന്തോ അവളോട്‌ അപ്പൊ അങ്ങനെ പറയാനാ തോന്നിയത്, സാധാരണ ആരേലും ചോദിച്ചാ ഞാൻ ഒഴിഞ്ഞു മാറുകയാണ് പതിവ്.

തലചുറ്റലിന്റെയോ, ഓർമ്മ പോണതിന്റെയോ കാര്യം ഞാൻ ആരോടും പറയില്ല.. എന്തിന്.. ഗോപന് പോലും വ്യക്തമായി എന്താന്നറിയില്ല.

“വേണ്ട ഞാന്‍ നിന്നെ ക്ലാസില്‍ കൊണ്ടാക്കാം. വാ ഇങ്ങട്.”

പെട്ടെന്ന് ആ പറച്ചിലിൽ അവളിലെവിടെയോ ഞാന്‍ എന്റെ ആര്യേച്ചിയേ കണ്ടു.

എന്റെച്ചീ.. അതൊന്നും കൊഴപ്പമില്ലന്നെ. എനിക്കൊരു കൊഴപ്പോം ഇല്ല, ചേച്ചി ഇപ്പൊ എന്നെ ക്ലാസില്‍ കൊണ്ടാക്കിയാ അവന്മാരെല്ലാങ്കൂടെ എന്നെ വാരാന്‍ തുടങ്ങും. ചേച്ചി പോക്കോന്നെ..

നിനക്കത്ര പോസാണേ ഞാന്‍ പോയേക്കാം. താഴെ വീഴാതെയങ്ങ് പോയാല്‍ മതി. അല്ലെവേണ്ട.. ഞാനും കൂടെ വരാം.

ഞാൻ വീണ്ടും ആടിയാടി നിൽക്കുന്നത് കണ്ടിട്ടാവും അവൾ മനസ് മാറ്റിയത്.

ഇനി ഞാന്‍ എത്ര പറഞ്ഞിട്ടും പോകില്ലെന്ന് തോന്നിയപ്പോള്‍ ഞാനും അത് അവസാനം സമ്മതിച്ചു.

വാതില്‍ക്കല്‍ എന്നെ കണ്ടപ്പോള്‍ത്തന്നെ ആശ ടീച്ചര്‍ കയറാന്‍ കൈകാണിച്ചു. പുള്ളിക്കാരി അങ്ങനാ.. നമ്മൾ ഇച്ചിരി താമസിച്ചാലൊന്നും സീനാക്കില്ല. ഞാന്‍ അകത്തോട്ടു കയറിയപ്പോള്‍ ടീച്ചര്‍ ഉടനെ പുറത്തേക്ക് ചൂണ്ടിക്കാട്ടി എന്നോട് ചോദിച്ചു.

ആരാ ശ്രീഹരി അത്?
നിന്റെ ചേച്ചിയാണോ?

തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ നോക്കിനിന്ന് സ്വപ്നം കാണുന്ന അരുണിമേച്ചിയേയാണ് ഞാൻ കാണുന്നത്. അപ്പോഴേക്കും ക്ലാസ്സ്‌ മൊത്തം വാതിലിലേക്ക് എത്തിവലിഞ്ഞു നോക്കുന്നുണ്ടാരുന്നു.

അല്ല.. ഫ്രണ്ടാ..

അരുണിമേച്ചി ആയിരുന്നു ആ മറുപടി പറഞ്ഞത്. അവളുടെ മറുപടി കേട്ടപ്പോള്‍ ക്ലാസിലൊരു കൂട്ടച്ചിരി പടര്‍ന്നു.

ഹാ.. നീ ആരുന്നോ, എന്താടോ ക്ലാസ്സ്‌ ഇല്ലേ ?

എന്ന് ചോദിച്ചു ആശടീച്ചര്‍ ചേച്ചിയുടെ അടുത്തേക്ക് നടന്നു, ഇവിടെ മാത്രമല്ല നമുക്കങ്ങു പ്ലസ്‌ടൂലുമുണ്ട് പിടി എന്ന ഭാവത്തില്‍ ഞാന്‍ എന്‍റെ സീറ്റില്‍പ്പോയിരുന്നു. അല്ലപിന്നെ, അത്ര കാണാൻ കൊള്ളാവുന്ന ഫ്രണ്ടുള്ള ഞാൻ അൽപ്പം ജാഡ ഇടണ്ടേ !!

ടാ.. നീ അരുണിമേച്ചിയുടെ അടുത്ത് പിന്നേം പോയോ?

ഗോപനായിരുന്നു അത്.

ഞാന്‍ പോയതൊന്നുമല്ല.. എന്‍റെ കൂടെ ഇങ്ങോട്ട് വന്നതാ.

പുറകെ ഒലുപ്പിച്ചു നടക്കുന്ന കാമുകിയെ മൈന്റൂടെ ചെയ്യാത്ത മാസ്സ് ഹീറോയെപ്പോലെ ഞാൻ പറഞ്ഞു.

സത്യം അറിഞ്ഞാൽ ഇവന്മാര് പിന്നെ ചോദ്യമായി.. പറച്ചിലായി.. ഇതിപ്പോ അല്‍പ്പം വെയിറ്റുമാവും.

എന്നിട്ടെങ്ങനെ ഉണ്ടാള് ?

തെല്ലൊരു അസൂയയോടാണ് അവനത് ചോദിച്ചത്.

എങ്ങനെ ഉണ്ടാവാൻ അതും ഒരു പെണ്ണാ.. അല്ലാതെ ചക്കക്കൂട്ടാൻ ഒന്നുമല്ല.. തിന്നിട്ടു ഉപ്പുണ്ടോന്നു പറയാൻ. പിന്നെ നാവിനു ബെല്ലും ബ്രേക്കും ഇല്ലാത്ത ഇവന്‍ ചോദിച്ചതല്ലേ. ഏതായാലും ‘ചരക്ക് കൊള്ളാരുന്നോ ' എന്നോ മറ്റോ ചോദിക്കാഞ്ഞത് ഭാഗ്യം.

പണച്ചാക്കാന്നു തോന്നുന്നു, എത്ര രൂപയാ കാന്റീനിൽ തന്നെ പൊട്ടിക്കുന്നെ, കഴിഞ്ഞമാസം മൊത്തം എനിക്കു തന്നെ എന്തൊക്കെയാ വാങ്ങിത്തന്നെ..

ഗോപൻ ആത്മഗതം പോലെ തുടർന്നു.

എന്നാലും മീട്രോൾ ഒന്നും വാങ്ങി തന്നുകാണില്ല.

മുട്ട പപ്സും മീട്രോളും കിട്ടിയപ്പോൾ ആ ചേച്ചിക്ക് എന്നോട് എന്തോ ഒരു പ്രത്യേക അടുപ്പമുണ്ടെന്ന് ഞാൻ കരുതിയിരുന്നു.

ഇതിപ്പോ എല്ലാ തെണ്ടികൾക്കും കിട്ടീന്നറിഞ്ഞപ്പോൾ ഉണ്ടായ ഒരു കൊതിക്കൊറുവ്, അതായിരുന്നു എന്നെ അങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ അവൻ എന്റെ ചോദ്യം മൈന്റ് കൂടെ ചെയ്തില്ല.

നീ ആ ചേച്ചി വരുന്നത് കണ്ടിട്ടില്ലല്ലോ? ഓരോ ദിവസം ഓരോ കാറാ.. അത് നിന്റെ അമ്മാവന്റെ പോലെ അപ്പാ ഊപ്പ കാറൊന്നുമല്ല.. ബെൻസും ബി എം ഡബ്ള്യുയുമൊക്കെയാ.. എന്നാലും അതിന്‍റെ ജാടയൊന്നുമില്ല.. നിന്നെ ഒരു നോട്ടം ഉണ്ടെന്നാ തോന്നുന്നേ..

ഒരു വളിച്ച ചിരിയോടവന്‍ പറഞ്ഞു നിര്‍ത്തി. അതവൻ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു സുഖം. അതിപ്പോ കാണാൻ കൊള്ളാവുന്ന ഏത് പെണ്ണും നമ്മളെ നോക്കുന്നു എന്ന് കേക്കുമ്പോഴുള്ള ഒരു മനസുഖം അത്രന്നെ.

ആ.. ഇനി എന്റെ നെഞ്ചത്തോട്ടു കേറ്..

ഞാൻ പക്ഷേ ഉള്ളിൽ തോന്നിയത് മുഖത്തു കാണിച്ചില്ല.

ഞാൻ കാര്യം പറഞ്ഞതാ കോപ്പേ, എന്നോട് ചോദിക്കുന്നതെല്ലാം നിന്നെ പറ്റിയാരുന്നു.

ടാ ടാ.. കൂടുതലങ്ങോട്ടിളക്കല്ലേ..

അവൻ ചിലപ്പോ എന്നെ കിളത്തുവാണോ എന്നൊരു തോന്നൽ.

ഓഹ്.. ഇയാള് പിന്നെ ഏകപത്നീവൃതൻ ആണല്ലോ. നിന്റെ ആര്യേച്ചി എന്ത് പറയുന്നു, എന്തേലും രെക്ഷയുണ്ടോ?

അവൻ ആര്യേച്ചിയുടെ കാര്യം ഓർമ്മിപ്പിച്ചപ്പോൾ അരുണിമേച്ചിയോട് തോന്നിയതൊക്കെ ഏതോ കാറ്റിൽ അലിഞ്ഞുപോയി.

എടാ എനിക്ക് ആരോടും അങ്ങനൊന്നും ഇല്ലടാ. നിങ്ങളൊക്കെ ചുമ്മാ..

എങ്ങനെ ഒന്നും ഇല്ലെന്ന്? എനിക്കറിയില്ലേ നിന്നെ. ആ ചേച്ചി ടൂഷൻ പഠിപ്പിച്ചോണ്ടിരിക്കുമ്പോ മൊത്തം തേനും ഒലുപ്പിചു വായും നോക്കി ഇരുന്നവനല്ലേ നീ..

ഞാനോ…..!

അല്ല പിന്നെ ഞാനാ. നീ കാണിക്കണ കണ്ട് കണ്ട് ഞങ്ങൾ എന്നും ചിരിക്കുമായിരുന്നു.

അപ്പൊ ഇവര് ട്യൂഷൻ ക്ലാസിൽ വന്നെ എന്നെ നോക്കി ഇരിക്കാനാണോ ? ഹ്മം എല്ലാരും കണ്ടുകാണോ… ആകെ എന്നെ മൈന്റാക്കാഞ്ഞത് എന്റെ ആര്യേച്ചിയും.

പോടാ അവിടുന്ന്..

ഞാന്‍ ആ നിരാശ മറച്ചുവെച്ച് അത് നിഷേധിച്ചു . ഞാന്‍ അങ്ങനെ നിഷേധിച്ചെങ്കിലും അത് സത്യമായിരുന്നല്ലോ..നേരിൽ കാണുമ്പോൾ അൽപ്പം പേടി ഉണ്ടെങ്കിലും ഞാന്‍ അവളെ നോക്കി ഇരുന്നു സ്വപ്നം കാണുമായിരുന്നു. സ്വപ്നത്തിൽ ആര്യേച്ചി പാവമാ, ശെരിക്കുമുള്ള ഭദ്രകാളി മുതുക് കുളമാക്കുമ്പോളാണ് ഞാൻ മിക്കവാറും ഉണരാറ്. പക്ഷെ….! ഇതൊന്നും ആർക്കും അറിയില്ലെന്നാ ഞാന്‍ ഇതുവരെ കര്തിയിരുന്നത്.

ഗോപൻ എന്താ അവിടെ.. തനിക്കു പുറത്തുപോണോ?

അതും പറഞ്ഞു ആശ ടീച്ചർ എന്റെ അടുത്ത് വന്നിട്ട് ഗോപനെ ഒന്ന് വിരട്ടി, പിന്നെ എനിക്ക് വേറെ കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി.

പിന്നീട്‌ പലപ്പോഴും അരുണിമേച്ചിയെ കാണും സംസാരിക്കും, അവൾ ഞങ്ങക്ക് എന്തേലും വാങ്ങിത്തരും. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

ഇതിനിടയിൽ ഒരിക്കൽ പോലും ആര്യേച്ചി എന്നെ വിളിക്കയോ മൈന്റ് ചെയ്യോ ചെയ്തില്ല. ഞാൻ അന്ന് തിരിച്ചു വിളിക്കാഞ്ഞതിന്റെയാകും

ആര്യേച്ചി പിന്നീട് വീട്ടിൽ വന്നത് ഓണം അവധിക്കായിരുന്നു. ഞങ്ങളുടെയും സ്കൂൾ ഓണാവധിക്കായി അടച്ചിരുന്നു. നേരിൽ കണ്ടിട്ടും കാലൊടിഞ്ഞു
കിടന്നപ്പോൾ കാട്ടിയ സ്നേഹമൊന്നും പിന്നീട് ഉണ്ടായില്ല. അന്ന് ഫോണ്‍ വിളിക്കഞ്ഞോണ്ടാവും.

അന്ന് വൈകുന്നേരം കൊറേ ചേട്ടന്മാരും ഗോപനും അവരുടെ ക്ലബ്ബിലെ ഓണ പരിപാടിയുടെ നോട്ടീസ് കൊണ്ടുവന്നു തന്നു. പിരുവ് തന്നെ ലക്ഷ്യം, അറുപിശുക്കി അമ്മായി അതിന് പൈസ വാരികോരി കൊടുക്കുമെന്ന് അവർക്കറിയാം, അതിനും ഒരു കാരണമുണ്ട്.

അച്ചൂ..ഇപ്രാവശ്യം ആയിരം രൂപ ഉണ്ടല്ലോടി..

അമ്മായി നോട്ടീസ് നോക്കിയിട്ട് അകത്തേക്ക് വിളിച്ചു പറഞ്ഞു.
ആര്യേച്ചിയായിരുന്നു ക്ലബിൽനിന്ന് സ്ഥിരം ക്വിസ്സിന് ഫസ്റ്റ് അടിക്കുന്നത്. അമ്മായിക്കും അമ്മാവനും സമ്മാനം വാങ്ങിയ അവളുടെ പേര് അങ്ങനെ മൈക്കിൽകൂടെ കേൾക്കുന്നത് എന്തോ വലിയ കാര്യമായിരുന്നു. പക്ഷേ അപ്പൊ ആരും അറിഞ്ഞിരുന്നില്ല ഇപ്രാവശം ആ ആയിരം എന്‍റെ പോക്കറ്റിലേക്കുള്ളതാണെന്ന്.

ഞാൻ പണ്ട് കാലൊടിഞ്ഞു കിടന്നപ്പോൾ എന്റെ പഠിത്തം പോകുമെന്ന് പറഞ്ഞു അവളുടെ കൊറച്ചു പഴയ ബുക്കുകൾ അമ്മ എനിക്ക് പഠിക്കാന്‍ തന്നിരുന്നു. സംഭവം പഴയ കൊറേ അവളുടെ നോട്ട്ബുക്കും, ലേബറിന്ത്യയും, ഗൈഡുകളും ഒക്കെയായിരുന്നു. ആക്കൂട്ടത്തിൽ ഒന്നു രണ്ടു ക്വിസ് ബുക്ക്‌കളും ഉണ്ടായിരുന്നു. എല്ലാത്തിലും ചുമപ്പും പച്ചയും മഷി പേനവെച്ചു വേണ്ടുന്ന പോയിന്റ് ഒക്കെ അടയാളപ്പെടുത്തി ആകെക്കൂടെ കൊറേ ടിപ്പിക്കൽ പഠിപ്പി ബുക്ക്‌സ്. ആദ്യമൊക്കെ തുറന്നു നോക്കാൻ പോലും മടിയായിരുന്നു. പിന്നെ ആ ബുക്കുകളിലെ അവളുടെ മണമോ അതോ അവൾ വരച്ചും എഴുതിയും വെച്ചേക്കുന്നതിന്റെ ഭംഗിയോ എന്തോ ഒന്ന് ആ ബുക്കുകളിലേക്ക് എന്നെ അടുപ്പിച്ചു. അത് തുറക്കുമ്പോൾ അവളെന്റെ കൂടെ ഉണ്ടെന്നൊരു തോന്നൽ. എന്റെ പഴയ സ്വപ്നലോകം, ചിന്തയിൽ മൊത്തം ആര്യേച്ചി നിറഞ്ഞു. എന്റെ ആ ആര്യേച്ചിയോട് ഒട്ടും പേടിയില്ല. എന്നെ വഴക്ക് പറയാത്ത എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്ന എന്നെ സ്നേഹത്തോമാത്രം നോക്കുന്ന എന്റെ ആര്യേച്ചി. എനിക്കവളോട് വല്ലാത്തൊരു പ്രണയമാണ് ഉള്ളിൽ.

രാവിലെ എഴുന്നേക്കാൻ മടിപിടിച്ചു കിടക്കുമ്പോഴൊക്കെ അവൾ എന്റെ സ്വപ്നത്തിൽ വരും, പിന്നെ ഞാൻ മനസിനെ അവളുടെ കൂടെയങ്ങ് സ്വതന്ത്രമായി വിടും, അതൊരു സുഖമുള്ള അനുഭവമാണ്. ഇത് ഇപ്പൊ തുടങ്ങിയ അസുഖം ഒന്നുമല്ലകേട്ടോ, ഓർമയായ കാലം തൊട്ടേ അവൾ എന്റെ സ്വപ്നത്തിൽ, എന്‍റെ ചിന്തയില്‍ എനിക്കൊപ്പമുണ്ട്. ഈ ബുക്കുകൾ അതിനെ ഇപ്പൊ ബലപ്പെടുത്തി എന്നുമാത്രം. ഒറ്റക്കായ ദിവസങ്ങളിൽ ഞാന്‍ ആ ബുക്കുകളുടെ അത്രമാത്രം ആസ്വദിച്ചു എന്നുവേണം പറയാൻ. എന്നുവെച്ചു ഞാൻ കുത്തിയിരുന്ന് കാണാതെ പഠിച്ചതൊന്നുമല്ല കേട്ടോ.

ആര്യേച്ചി അപ്പോഴേ തന്റെ പേര് രെജിസ്റ്റർ ചെയ്തു. ഞാൻ അങ്ങനെ അവിടെ അതും നോക്കി നിൽക്കുന്ന കണ്ടപ്പോ അമ്മായി ചോദിച്ചു:

എന്താടാ ശ്രീ.. നിന്റെ പേര് കൂടെ കൊടുക്കാട്ടോ ?

അതിനവന് വല്ല മിഠായി പെറക്കലിനോ ബലൂൺ ചവിട്ടിനോ ഒക്കെ കൊടുത്താ മതി. അന്നത്തെപ്പോലെ കള്ളത്തരത്തിൽ കൂടെയെങ്കിലും ജയിക്കുമവൻ

ആര്യേച്ചി എല്ലാരും കേൾക്കെ എന്നോട് അമ്മായി ചോദിച്ചതിന് ഇടക്ക്കയറി മറുപടി പറഞ്ഞു. പുച്ചത്തോടെയാണ് അവള്‍ അത് പറഞ്ഞത്.

പണ്ട് ഞാൻ ഗോപനേ പറ്റിച്ചു അവൻ പിറക്കിയ മിഠായികൂടെ അവന്റെ കയ്യീന്നു മേടിച്ചു ഫസ്റ്റ്ടിച്ച ട്രോഫി ഇപ്പോഴും ആ ഷോക്കേസിൽ ഇരുപ്പുണ്ടങ്കിലും
ആര്യേച്ചി എല്ലാരുടേം മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞപ്പോൾ, സത്യത്തിൽ അതെനിക്ക് വിഷമമായി.

എന്റെ ആ മുഖം കണ്ടിട്ടാവും അമ്മായി പത്തുരൂപ മുടക്കി എന്റെ പേരുകൂടെ എഴുതിച്ചത്.

ആര്യെച്ചിയോടു എനിക്കപ്പോ തോന്നിയ ദേഷ്യമോ അതോ അവളെ തോപ്പിച്ചാല്‍, അവളുടെ ആ അഹങ്കാരം അങ്ങ് തീര്‍ത്തുകൊടുത്താല്‍ അവൾ എനിക്ക് കുറച്ചൊക്കെ വില തരുമെന്ന തോന്നലോ ഞാൻ ആ ക്വിസ് സീരിയസായി തന്നെ എടുത്തു. പിന്നീടുള്ള ചിന്തകളെല്ലാം അവളെ എങ്ങനെ തോപ്പിക്കും എന്നതിലായിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)