ഞാൻ ഗന്ധർവ്വനോ രതി ദേവനോ
രമയുടെ മുഖത്ത് വല്ലാത്തൊരു ഭവമായിരുന്നപ്പൊ. കണ്ണൊക്കെ ചുവന്ന് ദേഷ്യം കൊണ്ട് വിറക്കുന്ന അവസ്ഥ.
അവൾ ഫോണിലെ മെസ്സേജ് വായിക്കുകയാണ്. അവൾക്ക് ഒരുപാട് വായിക്കാനുള്ള ടൈം കൊടുക്കാതെ
ഞാൻ ഫോൺ ബലമായി പിടിച്ചുവാങ്ങി.
ചീറിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു
ഏതാ ഇവൾ….?
അവളുടെ ചോദ്യം ഇഷ്ടപ്പെടാതെ ഞാൻ..
ആരായ നിനക്കെന്താ ?
അതുകൂടി കേട്ടതും സമനില തെറ്റിയപോലെ ദേഷ്യപ്പെട്ടുകൊണ്ടവൾ:
സത്യം പറഞ്ഞോ, ആരാ ഇ പാറു ?
ഷൈനി എന്ന് പേര് സേവ് ചെയ്താ പണികിട്ടും എന്നുറപ്പുള്ളതുകൊണ്ട് ഞാൻ പാറു എന്നായിരുന്നു സേവ് ചെയ്തിരുന്നത്.
എന്റെ ക്ലാസ്സിലുള്ളതാ, അതിന് നിനക്കെന്താ ?
ഇതിനുമാത്രം മെസ്സേജ് അയക്കാൻ നിങ്ങൾ തമ്മിലെന്താ?
രമയെ ഇത്രേം ദേഷ്യത്തോടെ ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ലായിരുന്നു. ഇവൾക്ക് ബാധ കേറിയതാണോ എന്നുപോലും ഞാൻ സംശയിച്ചു. അത്രക്കും ഭീകരാവസ്ഥയിലായിരുന്നു അവൾ. എങ്കിലും പിടിച്ചു നിക്കാൻ അങ്ങോട്ട് ചൂടാവുക എന്നത് തന്നെയായിരുന്നു എന്റെ തീരുമാനവും .
ഞങ്ങൾ തമ്മിൽ പലതുമുണ്ടാവും അതിനെ നിനക്കെന്താ ?
എനിക്കെന്താ എന്നല്ലേ, കാണിച്ച തരാം ഞാൻ..
ചവിട്ടിതുള്ളി എന്റടുത്തേക്ക് വന്നിട്ട് എന്റെ രണ്ടു കോളറിലും കുത്തിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു
ഇപ്പൊ ഇവിടെ വച്ച നിർത്തിക്കോണം നിങ്ങൾ തമ്മിലെന്താണേലും, ഇല്ലെങ്കി രണ്ടിനേം ഞാൻ കൊല്ലും !!