ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഏട്ടത്തിക്ക് വീട്ടിൽ പോയി ഒരാഴ്ച നീക്കണമെന്ന് പറഞ്ഞതുകൊണ്ട് അമ്മ കൊണ്ടുവിടാൻ പോയേക്കുവാന്നും അവർ നിർബന്ധിച്ചതുകൊണ്ട് അമ്മ ഇന്നവിടെ നിന്നിട്ട് നാളെയെ വരുന്നുള്ളു എന്നും രമ പറഞ്ഞു.
പെട്ടെന്ന് എന്തോ ഒരു ശൂന്യത എന്റെ മനസിലേക്കോടിയെത്തി. ഒരുപാട് പ്രതീക്ഷിച്ചു വന്നപ്പോ ആട് കിടന്നയിടത് പൂടപോലുമില്ല എന്ന അവസ്ഥ വന്നതുകൊണ്ടായിരിക്കും.
ഷൈനിയുടെ അമ്മ കൂട്ടുകിടക്കാൻ വരുമെന്നവൾ പറയുമ്പോളേക്കും ഞാൻ കോണിപ്പടികൾ കയറിത്തുടങ്ങിയിരുന്നു.
മുകളിൽ ചെന്ന് ഡ്രസ്സ് മാറി കട്ടിലിലേക്ക് വീണു ഞാൻ. കട്ടലിൽ കിടന്ന് രാവിലെ നടന്ന കാര്യങ്ങൾ ഓർത്തുകിടക്കുമ്പോളാണ് മെസ്സേജ് നോട്ടിഫിക്കേഷൻ വരുന്നത്.
എടുത്ത് നോക്കുമ്പോ ഷൈനിയാണ്.
വീട്ടിലെത്തിയോ എന്നായിരുന്നു മെസ്സേജ്.
ഞാൻ ജസ്റ്റ് നൗ എന്ന് റിപ്ലേ കൊടുത്തു. ചായ കുടിച്ചോ, വരുന്നത് ഞാൻ കണ്ടില്ലല്ലോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തുകൊണ്ട് ഞാൻ താഴേക്ക് ചെന്നു.
സോഫയിൽ ഇരുന്നുകൊണ്ട് ചാറ്റിങ് തുടരുമ്പോ രമ പുറകിൽ വന്നു നിൽക്കുന്നതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. പെട്ടന്ന് അവൾ ഫോൺ പിടിച്ചുമേടിക്കുമ്പോളാണ് അവൾ അവിടുണ്ടായിരുന്നു എന്നുപോലും ഞാൻ തിരിച്ചറിയുന്നത്.
ഫോൺ താടി, എന്തിനാ എന്റെ ഫോൺ എടുത്തേ..