നിന്നെ എനിക്ക് വേണം
എങ്കിലും, വിദ്യയുടെ മുഖത്തെ പുഞ്ചിരിയും ചെറു സന്ദേഹവും കണ്ട അവൻ എതിരൊന്നും പറയാതെ വാഴത്തോപ്പിലേക്ക് നടന്നു,
അവനു പിന്നാലെ വിദ്യയും.
അവനിലും ആറ് വയസ്സ് മുത്തതാണ് വിദ്യ, ഇരു നിറത്തിലും അല്പം കൂടിയ നിറം. അച്ഛന്റെ കുടുംബത്തിലോടുന്ന കറുത്ത നിറത്തിനുമേൽ അമ്മായിയുടെ നിറം കൂടി സ്ഥാനം പിടിച്ചിട്ടുണ്ടെന്നു വിദ്യയെ കണ്ടപ്പോൾ രമേഷിന് തോന്നി.
വട്ട മുഖവും സദാ പുഞ്ചിരി തൂകുന്ന ചുണ്ടുകളും നിറഞ്ഞ ഭംഗിയുള്ളൊരു പെണ്ണായിരുന്നു വിദ്യ.
അമ്പലത്തിൽ നിന്നും എത്തിയതുകൊണ്ട് ചന്ദനം ഇപ്പോഴും അവളുടെ നെറ്റിയിലും കഴുത്തിലും ഉണ്ടായിരുന്നു.
സാരിയിൽനിന്നും വീട്ടിൽ ധരിക്കുന്ന ഷർട്ടിലേക്കും ലോങ്ങ് സ്കർട്ടിലേക്കും അവൾ മാറിയിരുന്നു.
വാഴത്തോപ്പിൽ എത്തി വാഴയിലകൾ ഓരോന്നായി മുറിച്ചെടുത്ത രമേഷ് അവൾക്കത് കൈമാറിക്കൊണ്ടിരുന്നു.
അവശ്യത്തിനായപ്പോൾ മതിയാക്കി.
“കുളത്തിൽ ഇതൊക്കെ ഒന്ന് കഴുകണം. എന്റെ കൂടെ ഒന്ന് വരാവോ….”
വീണ്ടും പുഞ്ചിരി പടർത്തിയ അപേക്ഷ…
അവളോടൊപ്പം അവൻ കുളക്കരയിലേക്ക് നടന്നു.
ഇലകൾ കഴുകി എടുത്തുകൊണ്ടിരുന്നു.
“ രമേഷ്…എന്താ ഇവിടെ ഒറ്റയ്ക്ക് നടക്കുന്നെ…”
കൊലുസ് കിലുങ്ങുന്ന പാദങ്ങൾ വെള്ളത്തിൽ ഇളക്കി തെറിപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു.
വട്ടത്തിൽ പഞ്ചാര മണലിൽ പടിക്കെട്ടുളോട് കൂടിയ കുളത്തിന്റെ പടികൾ ഇറങ്ങി ഓരോ ഇലയും അവൻ തെളിനീര് പോലുള്ള വെള്ളത്തിൽ കഴുകി എടുക്കുമ്പോൾ അവൾ ചോദിച്ച ചോദ്യത്തിന് മങ്ങിയ ഒരു പുഞ്ചിരി അവൻ തിരിച്ചു നൽകി,