Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

നിന്നെ എനിക്ക് വേണം.. Part 2

(Ninne enikku venam Part 2)


ഈ കഥ ഒരു നിന്നെ എനിക്ക് വേണം സീരീസിന്റെ ഭാഗമാണ് , മറ്റ് 16 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിന്നെ എനിക്ക് വേണം

എനിക്ക് വേണം – ആലോചനയിലാണ്ട് അവൻ അവിടെയിരിക്കുമ്പോൾ പുറകിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.

“ രമേഷേ…”

പിന്നിൽ രമയുടെ നേർത്ത ശബ്ദം.

“ഉം…”

അവൻ പതിയെ തിരിഞ്ഞു,

ഡോർ തുറന്നു അവനു മുന്നിൽ രമ ഉണ്ടായിരുന്നു, ബാങ്കിൽ നിന്ന്
വന്ന അതെ വേഷത്തിൽ.
സാരിയുടെ മുന്താണി എടുത്ത് ഇടുപ്പിൽ കുത്തിയിരുന്നു, അഴിച്ചിരുന്ന മുടി ഉയർത്തി കെട്ടിയിരുന്നു.
അവളുടെ കയ്യിൽ രണ്ടു കപ്പുകളിൽ ചായ.
അവനെ നോക്കിയ രമ അകത്തേക്ക് വന്നു. കയ്യിൽ ഉണ്ടായിരുന്ന ചായ അവനു നേരെ നീട്ടി.

“ഞാൻ എടുത്തേനേല്ലോ…ചേച്ചി വന്നേല്ലേ ഉള്ളൂ…”,

അവളുടെ കയ്യിൽനിന്നും ചായ വാങ്ങി അവൻ പറഞ്ഞു.

അവന്റെ ഒഴുകി കിടന്ന മുടിയിലൂടെ കൈയൊടിച്ചു അവൾ അവനരികിൽ ജനലിൽ ചാരിയിരുന്നു ചായ ഒന്ന് മൊത്തി.

“സാരൂല്ലാ…കോളേജിൽ പോയിട്ട് എങ്ങനെയുണ്ട്….നിനക്കിഷ്ട്ടായോ ?”

രമ അവനെത്തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.

“ഉം…”

അവൻ മൂളി.

“മോനു….നീ പഴേതൊന്നും ആലോചിക്കണ്ടാട്ടോ…അതൊക്കെ കഴിഞ്ഞില്ലെ…”

“ഇല്ലേച്ചി…അതൊന്നും ഇപ്പോൾ എന്റെ മനസ്സിലില്ല…”

അവന്റെ തല കുനിയുന്നത് കണ്ട അവൾ അവന്റെ താടി ഉയർത്തി മുഖം നേരെ വച്ചു.

“എന്താടാ…നിനക്ക് എന്നോടൊന്നും ഒളിക്കാൻ കഴിയില്ലെന്ന കാര്യം മറന്നോ?
പ്ലസ് റ്റു പോലെയൊന്നും ആവില്ല കോളജ് .. നിനക്ക് നല്ല കൂട്ടുകാരെയൊക്ക കിട്ടും…
ആരും നിന്റെമേലെ കേറാൻ വരില്ല…”

“ഉം….ന്നാലും എല്ലാര്ക്കും എന്നെ എന്താ ഇത്ര വെറുപ്പെന്നു എനിക്കറീല്ല ചേച്ചി….
ഒന്നിനും പോവണ്ടാന്നു വെച്ചാലും വെറുതെ മാറിനിന്നാലും ആർക്കും എന്നെ ഇഷ്ടോല്ലാ…അല്ലേൽ എന്നെ കളിയാക്കുന്നതും പോരാഞ്ഞു അവരന്നന്നെ അത്രേം വേദനിപ്പിച്ചതെന്തിനാ…ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ…”

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയത് കണ്ട രമ ചായ മാറ്റിവെച്ചു അവനെ കെട്ടിപ്പിടിച്ചു, ഒഴുകാൻ ഒരുങ്ങിയ കണ്ണീരവൾ തുടച്ചു.

“ആർക്കും നിന്നെ ഇഷ്ടല്ല എന്നു പറഞ്ഞാലെങ്ങനാ അപ്പോൾ എന്നേം അച്ഛനേം അമ്മേമൊക്കെ നീ കൂട്ടണില്ലേ….നീ ഒത്തിരി സ്പെഷ്യൽ ആണ്…സ്പെഷ്യൽ ആയവരെ പെട്ടെന്ന് ഉൾകൊള്ളാൻ എല്ലാർക്കും പെട്ടെന്ന് പറ്റില്ല…പ്ലസ് റ്റുവിൽ നടന്നതൊന്നും ഇനി ഉണ്ടാവില്ല….”

അവന്റെ ചിന്തകൾ ഓർമയിലെക്കെന്നപോലെ ചായുന്നത് കണ്ട അവൾ അവന്റെ കവിളിൽ തട്ടി.

“നീ ഇനി ഒന്നും കൂടുതൽ ആലോചിക്കണ്ട…ഒന്നും ഉണ്ടാവില്ല…
ഇപ്പോൾ നീ വലിയ കുട്ടിയാ.. വല്യ കുട്ട്യോള് കരയാൻ പാടില്ല…”

അവന്റെ നെറ്റിയിൽ ചുംബനം പടർത്തി അവൾ അവനെ വിട്ടു നടന്നു.

“ നീ…ചായ കുടിച്ചിട്ട് താഴേക്ക് വായോ…”

രമയുടെ ശബ്ദം കേട്ട അവൻ തലയാട്ടി ചിരിച്ചു.

“നീ മാത്രേ ഉള്ളോ…രമയെന്തേ…”

താഴെക്കെത്തിയ രമേഷിനോട് സെറ്റിയിൽ ഇരുന്ന രേവതി ചോദിച്ചു.

“ചേച്ചി മുറിയിലുണ്ടാവും അമ്മാ…”

“ഉം…അവളൂടെ വന്നിട്ടു ഒരു കാര്യം പറയാനാ…”

“എന്ത് കാര്യാ അമ്മാ…”

“അവളൂടെ വരട്ടെടാ..”

രമേഷിന്റെ കവിളിൽ തട്ടി രേവതി ചിരിച്ചു.

മുകളിൽ ഒച്ച കേട്ട് തിരിഞ്ഞ രമേഷ് രമ ഇറങ്ങി വരുന്നത് കണ്ടു,
നീല ചുരിദാർ ടോപ്പും പാന്റും ആയിരുന്നു അവളുടെ വേഷം,
കുളി കഴിഞ്ഞിറങ്ങിയ രമയുടെ മുടി ടവ്വലിൽ ചുറ്റി മുന്നിലേക്കിട്ടിരുന്നു.
കുഞ്ഞു വെള്ളത്തുള്ളികൾ അവളുടെ കഴുത്തിലും മുഖത്തും തോളിലുമെല്ലാം പറ്റിയിരുന്നു..
നനവ് പടർന്ന് ചുരിദാർ ദേഹത്തോട് ഒട്ടി ക്കിടന്നു.
മുടി ടവ്വലിൽ തോർത്തിക്കൊണ്ട് രമ അവന്റെ ചാരെ സെറ്റിയിൽ ചാഞ്ഞിരുന്നു.

“രമേ, നിനക്ക് ലീവ് കിട്ടുവോടി ഒരു രണ്ടൂസം…”

രേവതി ചോദിച്ചപ്പോൾ മ്മ മുടി ഒന്ന് മെടഞ്ഞു പിന്നിലേക്കിട്ടു,

“എന്തിനാമ്മേ…എന്തേലും ആവശ്യമുണ്ടോ…”

“ഇന്ന് സുകന്യ വിളിച്ചിരുന്നു, മുത്തശ്ശിക്ക് ഒന്ന് കാണണം ന്നു പറഞ്ഞു, നിനക്ക് ലീവ് കിട്ടുവാരുന്നേൽ, രമേഷിന്റെ കോളേജ് തുറക്കും മുന്നേ ഒന്ന് പോയി വരായിരുന്നു…”

രമയുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് രേവതി നിന്നു.

“എനിക്ക് ലീവ് കിട്ടുമോ എന്നറിയില്ല അമ്മെ…”

രമയത് പറഞ്ഞത് തൊട്ടടുത്ത് രേവതിയുടെ വാക്ക് കേട്ട നിമിഷം ഉടനെ മുഖത്തെ നിറം മങ്ങിയിരിക്കുന്ന രമേഷിനെ കണ്ടിട്ടായിരുന്നു.

രമയുടെ വാക്കുകൾ കേട്ട രമേഷിന്റെ മുഖം മെല്ലെ ഒന്ന് തെളിഞ്ഞു.

“ശെ…നിനക്ക് ഒട്ടും ലീവ് ഇല്ലേ രമേ…
രമേഷിന്റെ കോളേജ് തുറക്കും മുന്നേ എല്ലാരേയും ഒന്ന് പോയി കണ്ടു വരാം എന്നിരുന്നതാ…”

തെല്ലൊരു നിരാശയോടെ രേവതി എഴുന്നേറ്റപ്പോൾ രമേഷ് രമയുടെ കൈയ്യിൽ ചുറ്റിപ്പിടിച്ചു.

“മോർണിംഗ് രമേ…”

“മോർണിംഗ് ചേച്ചി…”

പിറ്റേന്നു ബാങ്കിലെത്തിയ രമ ചെയറിലിരുന്നു സിസ്റ്റം ഓണാക്കി തുടങ്ങിയപ്പോഴാണ്,

ഹെഡ് അക്കൗണ്ടന്റ് ആനി അവളുടെ അടുക്കൽ വന്നത്.

“ഈ ആഴ്ച നമുക്ക് ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്….”

ആനി രമയുടെ മുന്നിലെ ചെയർ വലിച്ചിട്ടിരുന്നു.

“ടൂർ…എപ്പോഴാ…”

“വീകെന്റിൽ…ഊട്ടിക്കാ…
മാനേജർ ഇന്ന് അനൗൻസ് ചെയ്യും,
എംപ്ലോയീസും ഫാമിലീസും…
എത്ര നാളായുള്ള പ്ലാനിടലാ…”

കണ്ണടക്ക് മേലേക്ക് ഊർന്നിറങ്ങിയ വെള്ളിക്കെട്ടു തുടങ്ങിയ രണ്ടു മൂന്നു മുടിയിഴകളെ തലവെട്ടിച്ചു ആകറ്റിക്കൊണ്ട് ആനി ചിരിച്ചു.

എന്നാൽ രമയുടെ ചിരി മാഞ്ഞിരുന്നു.

“എന്താ രമേ എന്ത് പറ്റി…”

“ഏയ്,..എനിക്ക് വരാൻ പറ്റില്ലല്ലോ ചേച്ചി…വീക്കെൻഡിൽ വീട്ടിൽ എല്ലാരും കൂടെ തറവാട്ടിൽ പോവാൻ നിക്കുവാ…”

“അയ്യോ അതെന്ത് പരിപാടിയാ…
….എല്ലാവരും പ്ലാൻ ഇട്ടിട്ട് രമ വരാതിരുന്നാൽ എങ്ങനെയാ…”

“മുത്തശ്ശിക്ക് വയ്യാതെ ആയിരിക്കുവാ ചേച്ചി…അതോണ്ട് പോവാതെ ഇരിക്കാൻ നിവൃത്തിയില്ല…”

രമയുടെ തർക്കത്തിൽ തോൽവി സമ്മതിച്ചു, ആനി അവിടുന്നു എഴുന്നേറ്റപ്പോഴാണ് രമയുടെ ഹൃദയമിടിപ്പ് നേരെ ആയത്.

അപ്പോൾ അവളുടെ മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു.

“അമ്മെ…..നമുക്ക് ഈ വീക്കെന്റിൽ തറവാട്ടിൽ പോയി വന്നാലോ…”

അത്താഴം കഴിക്കും നേരം രമ പറഞ്ഞതുകേട്ട രമേഷിന്റെ മുഖത്ത്
വിഷമം പടർന്നു.
അത് കണ്ടെങ്കിലും രമ അപ്പോൾ അതിനു മുഖം കൊടുത്തില്ല.

“ഏഹ്… അപ്പോൾ നീ അല്ലെ പറഞ്ഞെ തറവാട്ടിൽ പോകാൻ പറ്റില്ല.. നിനക്ക് ലീവ് കിട്ടില്ല എന്നൊക്കെ..”

“നമുക്ക് പോയാൽപ്പോരെ…ഇപ്പൊ ഞാൻ ലീവ് എടുത്തു വരുന്നതാണോ അമ്മയ്ക്ക് കുഴപ്പം..”

രമ അസ്വസ്ഥതയോടെ പറഞ്ഞു.

“രേവതി…”

വീണ്ടും എന്തോ പറയാൻ ഒരുങ്ങിയ രേവതിയുടെ നേരെ അച്ഛന്റെ കടുത്ത സ്വരം ഉയർന്നതും രേവതി നിശ്ശബ്ദയായി.
രമേഷ് പിന്നെ ഒന്നും സംസാരിക്കാൻ നിൽക്കാതെ കഴിച്ചുകഴിഞ്ഞ പ്ലേറ്റുമായി എഴുന്നേറ്റു പോയി.

അവന്റെ പോക്ക് കണ്ട രമ വല്ലാതെ ആയെങ്കിലും മിണ്ടാൻ കഴിയാതെ പ്ലേറ്റിൽ വിരലിളക്കിയിരുന്നു.

അത്താഴം കഴിഞ്ഞു മുകളിൽ എത്തിയ രമ രമേഷിന്റെ റൂമിൽ നോക്കിയെങ്കിലും അവന്റെ റൂമിൽ നിന്നും അനക്കമൊന്നും കാണാതായതോടെ വിഷമത്തോടെ തന്റെ മുറിയിലേക്ക് പോയി.

ശനിയാഴ്ച്ച രാവിലെ തന്നെ രാമനും കുടുംബവും തറവാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുക്കിയിരുന്നു.
ടൗണിൽ നിന്ന് വാങ്ങിവെച്ചിരുന്ന പലഹാരങ്ങൾ സ്വിഫ്റ്റ് കാറിന്റെ ഡിക്കിയിൽ കയറ്റുന്ന ജോലിയിലായിരുന്നു രമേഷ്.,
അവന്റെ മുഖത്ത് സങ്കടവും അസ്വസ്ഥതയും നിഴലിച്ചിരുന്നു.

“ രമേഷേ….”

പിന്നിൽ നേർത്ത് ക്ഷീണിച്ചു ദുഃഖം വെമ്പി നിൽക്കുന്ന സ്വരത്തിലെ വിളിയിൽ അവനു പിന്നിൽ എത്തിയ ആളെ മനസ്സിലായിരുന്നു.
തിരിഞ്ഞു നോക്കാതെ അവൻ ചെയ്യുന്ന കാര്യം ചെയ്തു കൊണ്ടിരുന്നു.

“ രമേഷേ….എന്നോടെന്താ നീ ഒന്നും മിണ്ടാത്തെ…അന്ന് കഴിഞ്ഞു ഇതുവരെ നീ എന്നോട് മിണ്ടിയിട്ടില്ല…
എനിക്ക്…എനിക്ക് ആഗ്രഹം ഉണ്ടായിട്ടല്ല…പക്ഷെ….പക്ഷെ…..
എന്നെ യൊന്നു മനസ്സിലാക്ക്….
എന്നോട് പിണങ്ങി ഇരിക്കല്ലേ.. എനിക്ക് സഹിക്കാൻ പറ്റണില്ല….പ്ലീസ്…”

അവസാനം എത്തുമ്പോഴേക്കും രമ ഉള്ളിൽനിന്നും പൊട്ടിപ്പോയിരുന്നു….

“എനിക്കാരോടും പിണക്കൊന്നുമില്ല….
ചേച്ചി കരയണ്ട… ”

അവളുടെ തോളിൽ ഒന്ന് തട്ടി കവിളിൽ തഴുകി മിഴിനീർ തുടച്ചു അവൻ പറഞ്ഞു. മുന്നോട്ടു നടക്കുമ്പോഴും അവന്റെ ഉള്ളം തിരയൊഴിയാത്ത കടൽപോലെ ആശാന്തമായിരുന്നു.

വൈകാതെ അവർ പുറപ്പെട്ടു. രാമനും രേവതിയും മുന്നിലും രമേഷും രമയും പിന്നിലും,

പിണക്കം മാറിയിട്ടും അവന്റെ ഉള്ളിൽ എന്തോ അസ്വസ്ഥത നിഴലിടുന്നത് മനസ്സിലാക്കിയ രമ അവന്റെ കൈ തന്റെ കയ്യാൽ മുറുക്കെ പിടിച്ചു തഴുകി ക്കൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ തന്റെ തോളിൽ തല ചായ്ച്ചു കിടന്ന രമയെ സുഖമായി കിടക്കാൻ എന്നവണ്ണം അവൻ തോള് താഴ്ത്തി ഇരുന്നുകൊടുത്തു. അപ്പോഴും അവളുടെ കൈ അവന്റെ കൈയ്യെ കോർത്ത് പിടിച്ചിരുന്നു.

തറവാട്ടിലെത്തുമ്പോൾ സൂര്യൻ ഉച്ചിയിലെത്തിയിരുന്നു,
കാറിന്റെ ശബ്ദം കേട്ട് വീടിനു മുന്നിലേക്ക് അവരെ സ്വീകരിക്കാൻ രാമന്റെ അനിയനും ഭാര്യയും മുറ്റത്തേക്കിറങ്ങി നിന്നു.

“വൈകിയപ്പോൾ എന്ത് പറ്റീന്നു കരുതി…”

“ഇറങ്ങാൻ തന്നെ വൈകി…പിന്നെ ഓടിയിങ്ങെത്തണ്ടേ…”

അനിയൻ രഘുവിന്റെ കൈ കവർന്നുകൊണ്ട് രാമൻ പറഞ്ഞു.
അപ്പോഴേക്കും രഘുവിന്റെ ഭാര്യ സുകന്യ രേവതിയുടെ അടുതെത്തി ആലിംഗനം ചെയ്തിരുന്നു.

“പിള്ളേരൊക്കെ എന്ത്യെ സുകന്യേ…”

സുകന്യയെ ഒന്ന് പുണർന്നുകൊണ്ട് രേവതി ആരാഞ്ഞു.

വിമലയ്ക്കൊന്നു അമ്പലത്തിൽ പോണം എന്ന് പറഞ്ഞപ്പോൾ പിള്ളേരെയും കൂട്ടി വിട്ടു, അന്നദാനം ഉണ്ടെന്നു തോന്നുന്നു അല്ലേൽ എത്തേണ്ട നേരം കഴിഞ്ഞു,….
രമമോളെ… എന്തെ അവിടെ തന്നെ നിക്കണേ…വാ കുട്ടീ…”

ദേവനും രഘുവും അകത്തേക്ക് നടന്നിരുന്നു,
അപ്പോഴാണ് രമേഷിന്റെ കൈയ്യിൽ തൂങ്ങിനിന്നിരുന്ന രമയെ സുകന്യ വിളിച്ചത്.
ഒരു നേർത്ത പുഞ്ചിരി അവർക്ക് നൽകിയ രമ അവനോടൊന്നുകൂടെ ചേർന്ന് കൊണ്ട് അകത്തേക്ക് അവന്റെ കയ്യും വലിച്ചു നടന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)