മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഇല്ല..!!
ഗ്രിഗറി: എന്നാ വെള്ളത്തിൽ ഇറങ്ങേണ്ട..
ജെസ്സി: ഞാൻ ഇറങ്ങുന്നില്ല.. ഗ്രിഗറിക്ക് സ്വിമ്മിംഗ് അറിയോ ?
അറിയാം.
എന്നാ എന്നെ ഒന്ന് പഠിപ്പിക്കണം.
ജെസ്സിക്ക് സ്വിമ്മിംഗ് ഒക്കെ പഠിച്ചിട്ട് എന്തിനാ ?
ജെസ്സി: സ്വിമ്മിംഗ് പഠിച്ചട്ട് ഒളിമ്പിക്സിന് പോവാനല്ല. സ്വിമ്മിംഗ് ചെയ്താൽ ബോഡിക്ക് നല്ല എക്സർസൈസ് ആണ്. പിന്നെ നല്ല ഷേയ്പ്പുമുണ്ടാവും. ഇതൊക്കെ ഗ്രിഗറിക്കും അറിയാവുന്ന കാര്യമല്ലെ !! ഞാൻ നിർബന്ധിക്കുന്നില്ല. ഗ്രിഗറിയുടെ ഇഷ്ടം.
ഗ്രിഗറി: അയ്യേ പിണങ്ങല്ലേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലെ ?
ഗ്രിഗറി ഞാൻ പറയുന്നത് ചെയ്യാതെ ഇരിക്കരുത്.. എനിക്കത് നല്ല വിഷമമാകും.
ജെസ്സി വിഷമിക്കണ്ട. ജെസ്സി എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം.. പോരെ ?
മതി.. ഈ വാക്കുകൾ മാത്രം മതി. പിന്നെ ഗ്രിഗറി എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും.
അതെനിക്കറിയാം.. ഗ്രിഗറി പറഞ്ഞു..
ജെസ്സി ആ അരുവിയുടെ അടുത്തുള്ള ഒരു പാറയിൽ കയറി.. എന്നിട്ട് കൈ അരുവിയിൽ മുക്കി. ആ തണുത്ത വെള്ളം അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു.
ഗ്രിഗറീ.. വെള്ളത്തിനു നല്ല തണുപ്പ്.. ഒന്ന് മുങ്ങിക്കുളിച്ചാൽ അടിപൊളിയായി രിക്കും..
എന്ന് പറഞ്ഞ് ജെസ്സി മുഖം കഴുകാൻ വേണ്ടി ഒന്ന് കുനിഞ്ഞു വെള്ളമെടുത്തു. പക്ഷെ, ജെസ്സിയുടെ ബാലൻസ് തെറ്റി വെള്ളത്തിൽ വീണു. ഗ്രിഗറി ഓടി വന്ന് ചാടാൻ പോയതും ജെസ്സി വേഗം പൊങ്ങി ഗ്രിഗറിയെ നോക്കി ചിരിച്ചു.