മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
അല്ല ഇവിടെവരെ വന്നിട്ട് ഞാൻ മാത്രം ഓടിപ്പോയാൽ എങ്ങനെയാ ?
എന്ന് പറഞ്ഞ് ജെസ്സി വന്ന് ഗ്രീറ്റിയുടെ കൈയ്യിൽ അവളുടെ കൈ കോർത്ത് പിടിച്ചു.
ജെസ്സിയുടെ സ്പർശനം ഗ്രിഗറിക്ക് ഇതു വരെ കിട്ടാത്ത ഒരു സുഖം നൽകി. അവർ ആ കൈകൾ കോർത്ത് പിടിച്ച് കാമുകി കാമുകന്മാരെപ്പോലെ അവിടെ കാടിന്റെ ഭംഗി ആസ്വദിച്ചുനടന്നു.
ഗ്രിഗറി ആദ്യമായാണ് ഇത് പോലെ ഒരു പെണ്ണിന്റെ കൂടെ നടക്കുന്നത്.
ജെസ്സി: നല്ല ഭംഗിയുള്ള സ്ഥലമല്ലെ ?
ഗ്രിഗറി: അതെ നല്ല പച്ചപ്പ്..
ജെസ്സി: ഇപ്പൊ വീട്ടിലിരുന്നേൽ ഈ കാഴ്ച കാണാൻ പറ്റോ ?
ഗ്രിഗറി: അത് ശരിയാ.. ജെസ്സി പറഞ്ഞത് കൊണ്ട് നല്ല കാഴ്ച കാണാൻ പറ്റി..
അവർ നടക്കുന്നതിനിടയിൽ എന്തോ ശബ്ദം കേട്ടിട്ട് ജെസ്സി..
എന്തോ ഒരു ഒച്ച കേൾക്കുന്നില്ലേ?
ഉണ്ട്..
ജെസ്സി : വെള്ളം ഒഴുകുന്നതാണോ?
ഗ്രിഗറി: അതെ എന്ന് തോന്നുന്നു..
എന്ന് പറഞ്ഞ് ജെസ്സി ആ ശബ്ദത്തിന് പിറകെ ഓടി .
ഗ്രിഗറി: ജെസ്സീ.. പയ്യെ ഓട്..
ജെസ്സി: ഒന്ന് വേഗം വാ ഗ്രിഗറി..
ഗ്രിഗറി ജെസ്സിയുടെ പിറകെ ഓടി. അവർ കുറച്ചു നടന്നപ്പോൾ വെള്ളച്ചാട്ടത്തോടൊപ്പം ഒരു അരുവി കണ്ടു.
ജെസ്സി: വൗ എന്ത് ഭംഗിയാണല്ലേ ?
ഗ്രിഗറി: അതെ..
ജെസ്സി: കണ്ടിട്ട് ഇറങ്ങി കുളിക്കാൻ തോന്നുന്നു..
ഗ്രിഗറി: ജെസ്സിക്ക് സ്വിമ്മിംഗ് അറിയോ ?