കാമദേവനും രതീദേവിയും
അവരുള്ളത്കൊണ്ടാണ് ഞാനെന്നും ജോലിക്ക് പോകുന്നത് തന്നെ.
ഇടയ്ക്കവര് നിർബന്ധിക്കുമ്പോൾ മൂവിക്കും കറങ്ങാനുമൊക്കെ പോകാറുണ്ട്.
ഇന്നേവരെ അവരെ തൊട്ടിട്ടില്ല..
ഇതൊക്കെ ഇപ്പോ ഓർക്കേണ്ട കാര്യമെന്താ എന്ന് എനിക്ക് തന്നെ തോന്നി. അമ്മ എന്തിനാ ചെല്ലാൻ പറഞ്ഞത്.. ഇനി അനിയത്തി മെൻസസ്സായോ.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാലല്ലേ അമ്മ വിളിക്കേണ്ടതുള്ളൂ..
ഡ്രൈവ് ചെയ്യുമ്പോ അതൊക്കെയായിരുന്നു മനസ്സിൽ.
കല്യാണവീട്ടിൽ എത്തി.
വണ്ടി സൈഡാക്കി അകത്തേക്ക് കേറി . എല്ലാരും എന്നെത്തന്നെ നോക്കുന്നു. ഞാൻ എല്ലാവരേയും നോക്കുകയും ചിരിക്കുകയുമൊക്കെ ചെയ്തുകൊണ്ട് അമ്മയുടെ അടുത്തേക്ക് നടന്നു.
ഞാൻ നോക്കുന്നിടത്തൊന്നും അമ്മയെ കണ്ടില്ലെങ്കിലും സ്ത്രീകളടക്കം എല്ലാവരും എന്താ എന്നെ കൗതുകത്തോടെ നോക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
അപ്പോൾ അമ്മയുടെ കോൾ വന്നു. ഫ്രണ്ടിൽ ഉണ്ട് .. ഇങ്ങോട്ട് വാ…
ഞാൻ അങ്ങോട്ട് ചെല്ലുമ്പോഴേക്കും അമ്മ എന്റടുത്തേക്ക് വന്നിട്ട് എന്നെ മാറ്റി നിർത്തി എന്തൊക്കയോ പറഞ്ഞു.
പറഞ്ഞതൊന്നു മാത്രം ഞാൻ കേട്ടു.. കല്യാണം മുടങ്ങി.
എനിക്ക് ഉള്ളിൽ ചിരി കത്തി.
നായിന്റെ മോൾക്ക് അങ്ങനെ തന്നെ വരണം…
അമ്മ എന്നോട് പിന്നീട് പറഞ്ഞ കാര്യങ്ങൾ എന്റെ സന്തോഷം കെടുത്താനുള്ളതായിരുന്നു.