ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
വികൃതിയാണെങ്കിലും പുറത്തു ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അവൻ്റെതെന്ന് ആന്റി പറഞ്ഞിരുന്നു.
പക്ഷേ, എന്നോടവൻ പെട്ടെന്ന് അടുത്തു.
അവനെ അഖി എന്നു വിളിക്കാൻ ആയിരുന്നു എനിക്കിഷ്ടം.
പിന്നെ.. പിന്നെ അവധി ദിവസങ്ങളിൽ അവൻ എന്റെ അടുത്തുനിന്ന് മാറാതെയായി.
എനിക്കും അവനോടു ഒരു അനിയനോടെന്ന പോലെ വാത്സല്യമായിരുന്നു.
ഞാൻ അവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് എനിക്ക് വിവാഹാലോചന വരുന്നത്.
ഗോപകുമാർ.. ഏട്ടന്, പ്രായമായ അമ്മ മാത്രം. 50 സെന്റിൽ ഒരു വലിയ, പഴയമോഡൽ വീട്. വീടിനോട് ചേർന്ന് തെങ്ങിൻ തോപ്പ്.
പലചരക്കുകടയുണ്ട്.. ഏട്ടനാണത് നോക്കി നടത്തുന്നത്.
എന്റെ പഠിത്തവും അതിനുശേഷം ജോലി കിട്ടാൻവേണ്ടി കെട്ടിവെച്ച തുകയും പിന്നെ അനിയത്തിയുടെ ആഗ്രഹം പോലെ അമേരിക്കയിലോ യൂറോപ്പിലോ പോയി പഠിക്കാനോ ജോലി ചെയ്യാനോ ഉള്ള കാര്യങ്ങൾക്കായി ശ്രമിച്ചതുമൊക്കെയായി അമ്മയുടെ കണക്കുകൂട്ടലുകൾ അല്പം തെറ്റിയതിനാൽ കുറച്ചു കട ബാധ്യതകൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു..
ആ സമയത്ത് ഇങ്ങനെ ഒരാലോചന വന്നത് അമ്മയ്ക്കു ഒരു പിടിവള്ളി ആയിരുന്നു.
എന്റെ കാര്യം സേഫ് ആയാൽ ഇനി അനിയത്തിയെ മാത്രം നോക്കിയാൽ മതിയല്ലോ !! എങ്കിലും എന്റെ അഭിപ്രായം അറിയാതെ ഇതുമായി മുന്നോട്ട് പോകാൻ അമ്മയ്ക്കും മടിയായിരുന്നു. അതിനാൽ അമ്മ എന്നോട് കാര്യം പറഞ്ഞു.