ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഭർത്താവല്ലാതെ മറ്റൊരു പുരുഷനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത ഞാൻ എങ്ങനെ ഇതുപോലെ ഒരു ബന്ധത്തിൽ എത്തിപ്പെട്ടുവെന്നും അതിലേക്കു എന്നെ നയിച്ച സാഹചര്യങ്ങൾ എന്താണെന്നും നിങ്ങൾ അറിയണം.
അതൊക്കെ പറയേണ്ടി വരുമ്പോൾ നിങ്ങൾ വായനക്കാർക്ക് ചിലപ്പോഴൊക്കെ ഒരു ലാഗ് ഫീൽ ചെയ്തേക്കാം. പക്ഷേ അതൊക്കെ പറയാതെ എന്റെ കഥ പൂർത്തിയാകില്ല.
എന്റെ പഠനകാലത്ത് നിന്നുതന്നെ തുടങ്ങാം..
എനിക്ക് അമ്മയും അനിയത്തിയുമുണ്ട്. അച്ഛൻ ഞാൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ഗൾഫിൽ വെച്ചുണ്ടായ ഒരു ആക്സിഡന്റിൽ മരിച്ചുപോയിരുന്നു. എങ്കിലും അമ്മ ജോലിക്കൊന്നും പോകാതെ തന്നെ കഴിയാനുള്ളത് അച്ഛൻ നേരത്തെ തന്നെ സ്വർണ്ണമായും ഫിക്സഡ് ഡെപ്പോസിറ്റുകളായും ഉണ്ടാക്കി വെച്ചിരുന്നതിനാലും പിന്നെ അച്ഛൻ ജോലി ചെയ്ത കമ്പനിയിൽ നിന്നുള്ള ആനുകൂല്യങ്ങളും ഇൻഷുറൻസ് തുകയും ഒക്കെ കിട്ടിയതിനാലും വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു.
എന്നാലും, എല്ലാ ഇടത്തരം ഫാമിലിയിലും ഉള്ളത് പോലെയൊക്കെയുള്ള ചെറിയ പ്രശ്നങ്ങൾ ഇല്ലാതെയുമിരുന്നില്ല.
പക്ഷേ, അച്ഛൻ ഞങ്ങൾക്കായി ഉണ്ടാക്കിയ പണം മറിച്ചും തിരിച്ചും ഒക്കെ അമ്മ അതെല്ലാം ഭംഗിയായി നോക്കിപ്പോന്നിരുന്നു.
മിക്ക കഥകളിലും നായികയുടെ ശരീരം വർണ്ണിക്കുന്നതിനാലും എന്നെപ്പറ്റിയും ഒരു ഏകദേശ വിവരണം തരാട്ടോ.