ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
പഠിത്തത്തിനിടയിലും എന്റെ മനസ്സിൽ കൂട്ട്കാരികൾ പറഞ്ഞറിവുള്ള ഭർത്താവുമൊത്തുള്ള ജീവിതമായിരുന്നു നിറഞ്ഞിരുന്നത്.
അവർ പറഞ്ഞുകൊണ്ടിരുന്ന, ഭർത്താക്കന്മാരോടൊത്തുള്ളലൈംഗിക ജീവിതവും, രഹസ്യ ഭാഗങ്ങൾ ഉൾപ്പടെ അവരുടെ ഓരോ അംശങ്ങളും ആസ്വദിച്ചു രസിച്ചുള്ള പ്രണയവും കാമവും പങ്കുവെക്കലും, എപ്പോഴും ടൂർ പോകുന്നതും ഒക്കെ ആയിരുന്നു മനസ്സ് നിറയെ..
പഠിത്തം കഴിഞ്ഞതും ഞങ്ങളുടെ കുടുംബവുമായി അച്ഛന്റെ മരണ ശേഷവും അടുത്ത ബന്ധം പുലർത്തിയിരുന്ന അച്ഛന്റെ ഒരു സുഹൃത്ത് വഴി എനിക്ക് ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി ശരിയായി.
ഇരുപത്തി മൂന്നാമത്തെ വയസ്സിൽ ഞാൻ ടീച്ചറായി ജോലിയിൽ പ്രവേശിച്ചു. പതിയെ പതിയെ ഞാൻ ജോലിയുമായി പൊരുത്തപ്പെട്ടുതുടങ്ങി.
എട്ടാം ക്ലാസ്സിലെ മൂന്ന് ഡിവിഷനിൽ മാത്രം ക്ലാസ്സ് എടുത്താൽ മതിയായിരുന്നു.
കണക്കായിരുന്നു എന്റെ വിഷയം. പഠിക്കാൻ ശരാശരിയായിരുന്നെങ്കിലും കണക്കിൽ ഞാൻ പുലിയായിരുന്നു. ക്ലാസ്സിലെ ബുജ്ജികൾ വരെ കണക്കിൽ എന്നോട് സംശയം ചോദിക്കുമായിരുന്നു.
സ്ക്കൂൾ, എന്റെ നാട്ടിൽനിന്നും വളരെ ദൂരെയായതിനാൽ എനിക്ക് ജോലി ശെരിയാക്കിയ അച്ഛന്റെ സുഹൃത്തുതന്നെ എനിക്ക് താമസിക്കാൻ പേയിങ് ഗസ്റ്റ് സൗകര്യവും ഒരുക്കിത്തന്നിരുന്നു. പ്രായം ചെന്ന ദമ്പതികൾ താമസിക്കുന്ന വീടായിരുന്നത്.