ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ആ അങ്കിളിന് പ്രായത്തിന്റെതായ ഒരുപാട് അസുഖങ്ങളുള്ള ആളായിരുന്നു.അവരുടെ ഏകമകൾ അനിത അടുത്ത് തന്നെയുള്ള ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം.
ഭർത്താവ് ഗൾഫിൽ ആയതിനാലും അദ്ദേഹത്തിന്റെ പ്രായമായ അമ്മയെ ഒറ്റയ്ക്കാക്കി വരാൻ കഴിയാത്തതിനാലും ആ ചേച്ചിക്ക് അടുത്തായിട്ടും എപ്പോഴും അവരുടെ മാതാപിതാക്കളെ ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല.
ചുറ്റുവട്ടത്തൊക്കെ വീടുകൾ ഉണ്ടെങ്കിലും അതെല്ലാം NRI കൾ ആയിരുന്നു. പിന്നെ ആൾത്താമസമുള്ള വീടുകൾ കാണണമെങ്കിൽ ഒരു 4-5 വീടുകൾക്ക് അപ്പുറം പോണം.
അങ്ങനെയുള്ളപ്പോൾ, വാടകയേക്കാൾ ഉപരി ഒരു കൂട്ട് കൂടി ആകുമല്ലോ എന്നു വിചാരിച്ചായിരുന്നു പഴയ വീട് പൊളിച്ചു പുതിയത് വെച്ച സമയത്ത് മുകളിലെ പോർഷൻ വാടകയ്ക്ക് കൊടുക്കാൻ അവർ തീരുമാനിച്ചത്.
അങ്ങോട്ട് കയറാനുള്ള സ്റ്റെയർ കേസ് പുറത്തുകൂടി ആയതിനാൽ അവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടില്ലായിരുന്നു.
ആഹാരം കഴിക്കാനും TV കാണണമെങ്കിൽ കാണാനും ഒക്കെ താഴെ ഇറങ്ങി ചെല്ലണം.
ചുരുങ്ങിയ സമയം കൊണ്ട് അങ്കിളിനും ആന്റിക്കും ഞാൻ സ്വന്തം മോളെപോലെയായിമാറി.
ജോലിയിൽ തുടക്കമായിരുന്നതിനാൽ ഞാനും വീട്ടിലേക്ക് അധികം പോകാൻ നിൽക്കാതെ ശനി, ഞായർ ദിവസങ്ങൾ അവരുടെ കൂടെ ചിലവിടാൻ തുടങ്ങി.
മകൾക്ക് കൂടെ നിൽക്കാൻ കഴിയാത്തതിനാൽ രണ്ടാൾക്കും നല്ല വിഷമമുണ്ടെന്നും എന്റെ സാന്നിധ്യം അവർക്ക് വലിയൊരു ആശ്വാസമാണെന്നും എനിക്ക് മനസ്സിലായി.