ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
എന്റെ ബൈക്കിൽ പിറകിൽ ഇരിക്കുമ്പോൾ അവൾ എന്നെ ചേർന്നിരുന്നു കൊണ്ട് പറഞ്ഞു… എടാ.. എനിക്ക് പേടിയാ ഒറ്റക് നില്ക്കാൻ..
അയ്യേ.. വീട്ടിൽ ഒറ്റക്ക് തന്നെയല്ലേ കിടത്തം.. പിന്നെ എന്തുവാ പ്രശ്നം..
ഇത് അങ്ങനെ ആണോടാ.. നമുക്ക് അറിയാത്ത ഒരു സ്ഥലത്തു…
നീ പേടിക്കണ്ട.. നമുക്ക് വഴി ഉണ്ടാക്കാം… ഞാൻ അവളെ സമാധാനപ്പെടുത്തിക്കൊണ്ട് പറഞ്ഞു..
ടൗണിൽനിന്നും വരുമ്പോൾ കുറച്ചു സാധങ്ങളും പർച്ചേസ് ചെയ്തു..
പോകുവാനുള്ള ദിവസം പെട്ടെന്ന് തന്നെ അടുത്തു..
രാത്രി പത്തു മണിക്കായിരുന്നു ഫ്ലൈറ്റ്.
ഉമ്മയും ഉപ്പയും ബന്ധുക്കളും എന്റെ സുഹൃത്തുക്കളുമായി ഒരുപാട് പേർ യാത്ര അയക്കാൻ വന്നിരുന്നു…
സുലേഖ.. എന്റെ അരികിൽ നിന്നും ഒരിഞ്ചു പോലും മാറാതെ തന്നെ നിന്നിരുന്നു..
ബോഡിങ് പാസ്സ് എടുക്കുമ്പോഴും.. സെക്യൂരിറ്റി ചെക്കിങ് ചെയ്യുമ്പോയെല്ലാം അവൾ ഒരു ഭാര്യയെപ്പോലെ എന്നെ ചുറ്റിപ്പറ്റി തന്നെ നിന്നു…
ഓരോ ചായ കുടിച്ചാലോ…
വേണോ.. ഇക്ക പറഞ്ഞിട്ടുണ്ട്.. ഇതിന്റെ ഉള്ളിൽ പുറത്ത് ഉള്ളതിന്റെ പത്തിരട്ടി പൈസ കൊടുക്കണമെന്ന്…
അയ്നെന്താ.. നിന്റെ ഇക്ക തന്നെ പൈസ തന്നിട്ടുണ്ടല്ലോ.. പിന്നെ ഇക്ക പ്രതേകം പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണിനെ നല്ലത് പോലെ നോക്കണമെന്ന്..
പോടാ.. എന്നെ നോക്കാൻ ഇങ്ങട്ട് വാ..