ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
മുടങ്ങിപ്പോയ ഹണിമൂൺ സൗദിയിൽ അടിച്ചുപൊളിക്കാമെന്ന സ്വപ്നവുമായി ഇരിക്കുമ്പോഴാണ് ഇടിത്തീ പോലെ കൊറോണയുടെ താണ്ഡവം. ആ സമയത്ത് അവൾ അവളുടെ വീട്ടിലായിരുന്നു. അത് പൊന്നാനിയിലും അക്ബറിന്റെ വീട് കൊല്ലത്തുമായിരുന്നു. കൊറോണ കാരണം അവൾക്ക് ഭർതൃവീട്ടിൽ വരാനും പറ്റാതായി.
കഴിഞ്ഞ രണ്ട് മാസം മുന്നേ നിയന്ത്രണങ്ങൾക്ക് അയവ് വന്നപ്പോഴാണവൾ ഭർതൃവീട്ടിലേക്ക് തിരികെ എത്തുന്നത്.
വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തോളമേ ഭർതൃവീട്ടിൽ അവൾ നിന്നിട്ടുള്ളൂ.. അതിനിടയിൽ ആ വീട്ടിലെ എല്ലാവരുമായി വലിയൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ അവൾ ശ്രമിച്ചിരുന്നു. അവളുടെ വീട്ടിൽ ആയിരുന്നപ്പോഴും വീഡിയോ കോളിലൂടെ നിത്യവും എല്ലാവരുമായി വിശേഷങ്ങൾ പങ്ക് വെക്കുമായിരുന്നു.
അക്ബറിന്റെ അനുജൻ ആസിഫ് അലിയുമായി അവൾ നല്ല സൗഹൃദം ഉണ്ടാക്കിയിരുന്നു. അവളേക്കാൾ ഒരു വയസ്സ് മാത്രം മൂപ്പുള്ള അവൻ മാത്രമാണ് അവൾക്ക് സമപ്രായത്തിൽ സൗഹ്യദം പങ്ക് വെക്കാൻ ആ വീട്ടിൽ ഉണ്ടായിരുന്നത്. പിന്നീടുള്ളത് അക്ബറിന്റെ ഉമ്മയും വാപ്പയുമായിരുന്നു.
കോവിഡിന് ശമനമായപ്പോഴേക്കും ആസിഫിനും സൗദിയിലൊരു ചാൻസ് അക്ബർ ശരിയാക്കി. അവൻ വരുമ്പോൾ കൂടെ സുലേഖയും കൊണ്ടു വരത്തക്ക വിധം അവളുടെ പേപ്പറുകളും റെഡിയാക്കി.
വിവരം ആസിഫിനെ വിളിച്ചറിയിച്ചു. സുലേഖയെ കൂടെ കൊണ്ടു പോകുന്നതിൽ ആസിഫിന് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.