എന്റെ സുഖം ഇവളിലാ
ആഹ്….കുഞ്ഞ് ഉള്ളിൽ കിടന്ന് വലുതാവുന്നത് അനുസരിച്ച് ഇങ്ങനെ കുറച്ചു കുറച്ചായി വലുതാവും .
ദേവു എന്റെ മുടി പിടിച്ച് തട്ടിക്കളിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ മെല്ലെ എന്റെ കുഞ്ഞിന്റെ ഒച്ചയും അനക്കവും വല്ലതും കേൾക്കാൻ പറ്റോന്ന് നോക്കാൻ ദേവൂന്റെ വയറ്റിലേക്ക് മുഖം അടുപ്പിച്ച് ചെവി വയറിൽ ചേർത്ത് വെച്ച് നോക്കി,
പക്ഷെ നോ രക്ഷ.. ഒരനക്കവുമില്ല…
നീയെന്താ ഈ നോക്കുന്നെ.. ഇപ്പൊ തന്നെ കുഞ്ഞ് ഉള്ളിൽ കിടന്ന് അനങ്ങാനൊന്നും പോണില്ല, അതിന് ഇപ്പോ ഒരു അരിമണീടെ അത്ര വലിപ്പമേ കാണു
വയറ്റിൽ ചെവി ചേർത്ത് വെച്ചു നോക്കിയ എന്റെ തലയിൽ തഴുകിക്കൊണ്ട് ദേവു പറഞ്ഞു.
അയ്യേ അരിമണീടെ അത്രയോ?
ഞാൻ വയറ്റിൽനിന്നും മുഖം പിൻവലിച്ചുകൊണ്ട് ചോദിച്ചു.
അല്ലാതെ പിന്നെ നീയെന്താ കരുതിയെ, ആദ്യം തന്നെ തലയും കയ്യും കാലും ഒക്കെയുള്ള മൂന്ന് നാല് കിലോയുള്ള വാവയാണ് ഉണ്ടാവാന്നോ?
മുഖം ചുളിച്ചുകൊണ്ട് ദേവു എന്നെ നോക്കി ചോദിച്ചപ്പോൾ ഞാനൊരു ഇളിഞ്ഞ ചിരി പാസാക്കി. കാരണം ദേവു പറഞ്ഞത്ര ഇല്ലെങ്കിലും ഈ അരിമണീടെ അത്ര ചെറുതാവുമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.
എന്റീശ്വരാ… ഈ മണും ചാണകവും അറിയാത്ത ചെക്കനാണല്ലോ എന്റെ കുഞ്ഞിന്റെ അച്ഛൻ….ഹോ !!
ദേവു ദയനീയമായി ദൈവത്തോട് പറയുന്നത് പോലെ പറഞ്ഞപ്പോ ഞാൻ പതിയെ പിറുപിറുക്കുന്നത് പോലെ മണും ചാണകവും അറിയാതോണ്ടാണല്ലോ ആ അരിമണി പോലത്തെ ഐറ്റം വയറ്റിൽ എത്തിയത് എന്ന് പറഞ്ഞു.