എന്റെ സുഖം ഇവളിലാ
സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്ന ഞാൻ എന്തൊക്കെ ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് നിന്നത് കൊണ്ട് ഇന്നത്തെ പരിപാടി ഫുൾ പ്ലാൻ ചെയ്തത് അമ്മുവാണ്.
അങ്ങനെ അമ്മൂന്റെ പ്ലാൻ അനുസരിച്ച് ഞാനും അമ്മുവും കൂടി പുറത്ത് പോയി രാത്രിയിലേക്കുള്ള ഫുഡും ഒരു കുഞ്ഞ് കേക്കും ഒപ്പം അമ്മൂന്റെ മനസ്സിലുള്ള പ്ലാനിന്റെ ഭാഗമായി ഒരു സെറ്റ് പാർട്ടി പ്രൊപ്സും വാങ്ങിയിട്ടാണ് തിരിച്ച് ഫ്ലാറ്റിലേക്ക് മടങ്ങിയത്.
ഇനി രണ്ടാളും മുറിയിൽപോയി ഇരിക്ക്, ടൈം ആവുമ്പോ അമ്മു വിളിക്കാം.. പിന്നെ രണ്ടാളും വൈറ്റ് ഡ്രസ്സ് ഇടണോട്ടോ..
എന്നും പറഞ്ഞ് അമ്മു ഞങ്ങളെ മുറിയിൽ കയറ്റി വാതില്‍ പുറത്ത്നിന്ന് കുറ്റിയിട്ടു.
ഞാനും ദേവുവും പെണ്ണിന്റെ ആവേശം കണ്ട് പരസ്പരം നോക്കി ചിരിച്ചു.
അല്ല ദേവൂസേ..ഇങ്ങനെ പാർട്ടി ഒക്കെ നടത്തിയിട്ട്, ഇത്… ഉറപ്പല്ലേ?
മുറിയിൽ കയറിയശേഷം മെല്ലെ കട്ടിലിലേക്ക് ഇരുന്ന ദേവൂനോട് ഞാൻ സംശയത്തോടെ ചോദിച്ചു.
അതിന് മറുപടി തരാതെ ദേവു പുരികം ഉയർത്തിക്കൊണ്ട് എന്നെ നോക്കി.
ഒന്നൂല്ല… ഡോക്ടറെ കാണിച്ച് confirmed ചെയ്തിട്ട് ആഘോഷിച്ചാ മതിയായിരുന്നൂന്ന് തോന്നാ…
ഞാനൊരു അമ്മയല്ലേ, എനിക്ക് മനസ്സിലാവും.. ഉറപ്പാ
ഒട്ടും സംശയം ഇല്ലാതെയുള്ള ദേവൂന്റെ ആ വാക്കുകൾ മതിയായിരുന്നു എനിക്ക് ഉറപ്പിക്കാൻ…