എന്റെ സുഖം ഇവളിലാ
അത് കേട്ടത് തൊട്ട് പെണ്ണ് തുള്ളിച്ചാടാൻ തുടങ്ങിയതാ, അവസാനം നീ വരുമ്പോൾ കിറ്റ് വാങ്ങി വരാൻ പറയാം ടെസ്റ്റ് ചെയ്യാൻ എന്ന് പറഞ്ഞപ്പോ കേൾക്കാതെ അവള് തന്നെ താഴെപ്പോയി ആ സെക്യൂരിറ്റിയോട് പറഞ്ഞ് കിറ്റ് വരുത്തിച്ചു. ടെസ്റ്റ് ചെയ്ത് നോക്കിയപ്പോ ദാ രണ്ട് വര !!
എന്നും പറഞ്ഞ് ദേവു കട്ടിലിന്റെ സൈഡിലുള്ള ടേബിളിൽ നിന്ന് ആ ടെസ്റ്റ് ചെയ്ത സ്ട്രിപ്പ് എടുത്ത് എനിക്ക് നേരെ നീട്ടി.
നേരത്തെ ദേവു സ്ട്രിപ്പ് എനിക്ക് നേരെ നീട്ടിയപ്പോൾ ആ വെപ്രാളത്തിൽ രണ്ട് വര മാത്രം ഞാനൊരു മിന്നായം പോലെ കണ്ടതേയുള്ളു, അതുകൊണ്ട് ഞാൻ ആ സ്ട്രിപ്പ് ദേവൂന്റെ കയ്യീന്ന് വാങ്ങി ഒന്ന് തിരിച്ചും മറിച്ചും ഒക്കെ നോക്കി. അതുകഴിഞ്ഞ് ടേബിളിൽ പൊട്ടിക്കാതെ വെച്ചിട്ടുള്ള ഒന്നെടുത്ത് നോക്കി.
അതിന്റെ മേലെ എഴുതിയതും വായിച്ചുകൊണ്ട് ഞാനതിലുള്ള നീല സ്ലീവ്ലെസ്സ് ഉടുപ്പിട്ട വയറ് വീർത്ത മോഡലിനെയും ഒന്ന് നോക്കി.
ദേവൂന്റെ വയറെപ്പഴാ ഇതുപോലെ ആവാ
വീർത്ത് വീർത്ത് ഇപ്പൊ പൊട്ടുമെന്ന അവസ്ഥയിലുള്ള ആ പെണ്ണിനെ കാണിച്ചുകൊണ്ട് ഞാൻ ദേവൂനോട് ചോദിച്ചു.
അതൊരു ഏഴോ എട്ടോ മാസം ഒക്കെ ആകുമ്പോഴാണ് സാധാരണ ഇത്ര വയറാവാ
ദേവു പുഞ്ചിരിച്ചോണ്ട് പറഞ്ഞു.
അതപ്പോ ഇങ്ങനെ ഓരോ ദിവസവും വലുതായോണ്ടിരിക്കോ?