എന്റെ സുഖം ഇവളിലാ
അയ്യോ, ഒരു കൊച്ച് പയ്യൻ.. ഈ കൊച്ച് പയ്യന്റെ കയ്യിലിരിപ്പാണ് എന്നെയീ മുപ്പത്തിമൂന്നാം വയസില് ഗർഭിണിയാക്കിയെ, അതിനുള്ള എല്ലാ അടവും ഈ കുഞ്ഞിമോന് അറിയാല്ലോ.
ദേവു വീണ്ടും എനിക്കിട്ട് കൊട്ടി.
അതിനും മറുപടി പറഞ്ഞ് പിന്നേം ദേവു എന്തെങ്കിലും കൊസറ തിരിച്ച് പറഞ്ഞ് അങ്ങനെ അങ്ങനെ വെറുതെ ഈ നല്ല ദിവസം ഒടുക്കം വെറുതെ ഒരു വഴക്കിൽ അവസാനിപ്പിക്കണ്ടാ എന്ന് കരുതി ഞാൻ വേഗം സംഭാഷണം വീണ്ടും ബാക്ക് ടു ദി ടോപ്പിക്ക് എത്തിച്ചു, കാരണം ഒന്നാമത് കുറച്ച് ദിവസമായിട്ട് ദേവൂന് ഒടുക്കത്തെ മൂഡ്സ്വിങ്ങ്സ് ആണ്.
എന്നിട്ട് പറ…. എങ്ങനെ മനസ്സിലായി ദേവു പ്രെഗ്നന്റ് ആണെന്ന്?
എനിക്ക് കഴിഞ്ഞാഴ്ച്ച വരേണ്ട പീരിയഡ്സ് ഇതുവരെ വരാത്തത് മോന് അറിയില്ലേ?
ദേവു ചോദിച്ചപ്പോൾ ഞാൻ ഓ അത് ശരിയാണല്ലോ എന്ന് പറഞ്ഞു…
അതോണ്ട് എനിക്ക് ഡൗട്ടുണ്ടായിരുന്നു… രണ്ട് ദിവസായിട്ട് രാത്രിയൊക്കെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ മുട്ടും, പിന്നെ ഇന്ന് രാവിലെ തൊട്ട് ഒടുക്കത്തെ ക്ഷീണം, അപ്പൊത്തന്നെ എനിക്ക് ഏകദേശം ഉറപ്പായിരുന്നു. പിന്നെ എന്റെ ഇരിപ്പ് കണ്ട് അമ്മു വന്ന് അമ്മയ്ക്ക് സുഖമില്ലേ, ചേട്ടായീനെ വിളിക്കട്ടെ, ഡോക്ടറെ കാണാൻ പോണോ എന്നൊക്കെ ചോദിച്ച് പിന്നാലെ കൂടിയപ്പോ ഒടുക്കം സഹികെട്ട് ഞാൻ അവളോട് ഇതാണ് സംഭവമെന്ന് പറഞ്ഞു.