എന്റെ സുഖം ഇവളിലാ
പക്ഷെ. എന്തായാലും നാളെ നമുക്ക് പോയി ഡോക്ടറെ കാണാം..
എന്ന് പറഞ്ഞപ്പോൾ ദേവു തലയാട്ടി സമ്മതിച്ചു.
അതോടെ ഞാനും പതിയെ ദേവൂന്റെ അടുത്ത് ചെന്ന് ഇരുന്നു.
ഞാൻ അടുത്തിരുന്നതും ദേവു എന്റെ തോളിലേക്ക് ചാരിയിരുന്നു.
എന്നാലും ദേവൂന് എങ്ങനാ സംഭവം ഇതാന്ന് മനസ്സിലായെ? ഛർദ്ദിച്ചോ?
സിനിമ കണ്ടുള്ള അറിവ് വെച്ച് ഞാൻ ചോദിച്ചു.
അതിന് മറുപടി പറയാതെ ദേവു തോളിൽ ചാരി ഇരുന്നുകൊണ്ട് തന്നെ എന്നെ നോക്കി ചെറുതായി ചിരിച്ചു.
ആ ചിരിയുടെ അർത്ഥം മനസ്സിലാവാതെ ഞാൻ എന്തേ? എന്ന് ചോദിച്ചപ്പോൾ ദേവു പറഞ്ഞു
നീ കരുതുന്നപോലെ എല്ലാർക്കും ഈ ഛർദ്ദി വന്നിട്ടല്ല ഗർഭിണിയാണെന്ന് മനസ്സിലാവാ. അത് ഒരു സിംറ്റം മാത്രാ, അതും എല്ലാർക്കും ഉണ്ടാവണമെന്നില്ല.
ഓഹോ…. ഐ സീ.
എന്നും പറഞ്ഞ് ഞാനാ പുതിയ അറിവ് തലച്ചോറിൽ ഫീഡ് ചെയ്തു.
നീയെന്താ കരുതിയെ എല്ലാരും ഈ ഛർദ്ദിക്കുമ്പോഴേ പ്രെഗ്നന്റാന്ന് അറിയൂന്നോ.?
എന്റെ തോളിൽനിന്നും മുഖമുയർത്തി ദേവു ഒരു പരിഹാസ ഭാവത്തിൽ ചോദിച്ചു…
അതെനിക്ക് അങ്ങോട്ട് പിടിച്ചില്ല.
അത് പിന്നെ എല്ലാർക്കും എല്ലാ കാര്യവും അറിയണമെന്നില്ലല്ലോ, പോരാത്തതിന് ഞാൻ ചെറിയ പയ്യനല്ലേ, വെറും ഇരുപതിയൊന്ന് വയസുള്ള കൊച്ചുപയ്യൻ.
എന്നെ ഒരു പഞ്ച് ഡയലോഗ് പറഞ്ഞ് തീർക്കാൻ ദേവു അനുവദിച്ചില്ല, അതിന് മുന്നെ ദേവു ഇടയ്ക്ക് കയറി