എന്റെ കളി രസങ്ങൾ
ഞാന്‍ ലേഖ ചേച്ചിയുടെ മുന്നില്‍ പെടാതെ ഒരിടത്ത് പോയിരുന്നു പഠിത്തം തുടങ്ങി. എങ്കിലും എനിക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
രാത്രി ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരിക്കലുമില്ലാത്തവിധം
“നിന്റെ പഠിത്തമൊക്കെ എങ്ങിനെയുണ്ട്”
എന്ന് ചേച്ചി ചോദിച്ചു.
പഠിക്കുന്നുണ്ടെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഏതായാലും കുറെ കഴിഞ്ഞ് ഞാന്‍ ഉറങ്ങാന്‍ പോയി. ഉറങ്ങാന്‍ കിടന്ന് ഏറെ സമയമായിട്ടും പുസ്തകത്തിന്റെ കാര്യം അലോചിച്ച് കിടന്നതിനാല്‍ എനിക്ക് ഉറക്കം വന്നില്ല.
കുറേ കഴിഞ്ഞപ്പോള്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ട്, കിടന്നുകൊണ്ടുതന്നെ ഞാന്‍ ലൈറ്റിട്ടു.
അപ്പോള്‍ ലേഖ ചേച്ചി ആ പുസ്തകവുമായി മുന്നില്‍ നില്ക്കുന്നു.
ഞാന്‍ ആകെ വിളറി വെളുത്ത്, ചലിക്കാന്‍ കഴിയാത്ത വിധം കിടന്നു.
ലേഖ ചേച്ചി എന്റെ അടുത്ത് വന്നിരുന്നിട്ട്, “നീ ഒരു നല്ല കുട്ടിയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്, നല്ല കുട്ടികള്‍ പഠിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പുസ്തകമൊന്നും വായിച്ചുകൂട”എന്നു പറഞ്ഞു.
എന്റെ തൊണ്ട വരണ്ട് വാക്കുകളൊന്നും പുറത്തേയ്ക്ക് വന്നില്ല. ഏതായാലും വിക്കി വിക്കി ഒരുവിധം പുസ്തകം ഒരു കൂട്ടുകാരന് തന്നതാണെന്നും, വെറുതേ ഒരു രസത്തിനുവേണ്ടി വായിച്ചതാണെന്നും, ഇനി ഇത് ആവര്‍ത്തിക്കില്ല, ചേച്ചി ഇതാരോടും പറയരുത് എന്നും എങ്ങിനെയെങ്കിലും പറഞ്ഞൊപ്പിച്ചു.
One Response