എന്റെ കളി രസങ്ങൾ
അങ്ങിനെ രാത്രി എന്റെ ഉറക്കം ലേഖ ചേച്ചിയുടെ വീട്ടിലായി.
സന്ധ്യക്ക് മുമ്പായിത്തന്നെ ഞാന്‍ പഠിക്കാനുള്ള ബുക്കുകളുമായി അവിടേയ്ക്ക് പോകും. എന്റെ രാത്രി ഭക്ഷണം അവിടെ നിന്നാണ്. അങ്ങിനെയിരിക്കെ ഒരു ദിവസം, എനിക്ക് കോളേജില്‍ എന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടി വായിക്കാനായി തന്ന ഒരു കൊച്ചുപുസ്തകം, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വായിക്കാമെന്ന ഉദ്ദേശത്തോടെ ഞാന്‍ ലേഖ ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയപ്പോള്‍ കൂടെ കൊണ്ടു പോയി. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ പുസ്തകം കുറേ വായിച്ചു.
ഉറക്കം വന്നപ്പോള്‍ പുസ്തകം തലയിണയുടെ അടിയില്‍ വച്ചിട്ട് കിടന്നുറങ്ങി. അടുത്ത ദിവസം ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചുപോയപ്പോള്‍ ഈ പുസ്തകമെടുക്കാന്‍ മറന്നുപോയി.
കോളേജില്‍ ചെന്നപ്പോള്‍ പുസ്തകത്തെക്കുറിച്ച് കൂട്ടുകാരന് അഭിപ്രായം ചോദിച്ചപ്പോഴാണ് പുസ്തകം എടുക്കാന്‍ മറന്ന വിവരം ഓര്‍ത്തത്. എങ്കിലും പുസ്തകം തലയിണയുടെ അടിയിലായതിനാല്‍ ലേഖ ചേച്ചി കാണില്ല എന്ന വിശ്വാസത്തില്‍ സമാധാനിക്കുകയും ചെയ്തു.
വൈകുന്നേരം പതിവുപോലെ ലേഖ ചേച്ചിയുടെ വീട്ടില്‍ എത്തിയപ്പോള്‍, പുസ്തകം അവിടെ തന്നെ ഭദ്രമായി ഉണ്ടാേ എന്നറിയുന്നതിനായി പോയി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. പുസ്തകം അവിടെ കാണാനില്ലായിരുന്നു. ലേഖ ചേച്ചിയല്ലാതെ അവിടെ മറ്റാരും വരാനില്ലാത്തതിനാല്‍ പുസ്തകം ലേഖ ചേച്ചിയുടെ കയ്യില്‍ തന്നെ പെട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ തീര്‍ച്ചയാക്കി. എനിക്ക് എന്തു ചെയ്യണമെന്നറിയാതെ വെപ്രാളമായി.
One Response